‘സിസേറിയന്‍’ കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധവ്; ആശങ്ക

ലോകവ്യാപകമായി തന്നെ സിസേറിയന്‍ വഴി ജനിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നെന്ന് പഠനം

ലണ്ടന്‍: ലോകവ്യാപകമായി തന്നെ സിസേറിയന്‍ വഴി ജനിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നെന്ന് പഠനം. 2000ത്തില്‍ 1.6 കോടി കുഞ്ഞുങ്ങള്‍ ജനിച്ചതില്‍ 12 ശതമാനം മാത്രമായിരുന്നു സിസേറിയന്‍ നിരക്ക്.

2015ല്‍ 2.97 കോടി കുഞ്ഞുങ്ങള്‍ ജനിച്ചപ്പോള്‍ സിസേറിയന്‍ നിരക്ക് 21 ശതമാനമായി വര്‍ധിച്ചു. ലാന്‍സറ്റ് ജേണല്‍ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലാണ് ഏറ്റവുംകൂടുതല്‍ സിസേറിയന്‍ നടക്കുന്നത് -58.1 ശതമാനം.

തൊട്ടുപിന്നില്‍ ബ്രസീലും ഈജിപ്തുമാണ്. 169 രാജ്യങ്ങളിലെ റിപ്പോര്‍ട്ടാണ് ലാന്‍സറ്റ് പ്രസിദ്ധീകരിച്ചത്. അമ്മയുടെയോ കുഞ്ഞിന്റെയോ ജീവന്‍ അപകടത്തിലാവുമ്പോള്‍ മാത്രമാണ് സാധാരണ ഡോക്ടര്‍മാര്‍ സിസേറിയന്‍ നടത്തുന്നത്. എന്നാല്‍ ഇന്ന് പ്രസവങ്ങളില്‍ പകുതിയും സിസേറിയനായി മാറിയിരിക്കുകയാണ്.

Exit mobile version