പാചകത്തിലെ പിഴവുകളും പരിഹാരങ്ങളും; ചില പൊടിക്കൈകള്‍

പാചകം ചെയ്ത് ഭക്ഷണം അടി പിടിച്ചാല്‍ ഭക്ഷണത്തിന്റെ രുചി പോകും. ഈ രണ്ട് പ്രശനങ്ങള്‍ക്ക് ഉള്ള പരിഹാരങ്ങള്‍ നോക്കാം

പാത്രം കഴുകുന്നത് അത്ര പ്രയാസമുള്ള പണി ഒന്നുമല്ല, എന്നാല്‍ കരി പിടിച്ച് പാത്രങ്ങള്‍ ആണെങ്കിലോ കുറച്ച് പ്രയാസമാണല്ലെ എങ്കില്‍കരി പിടിച്ച് പാത്രങ്ങള്‍ കഴുകാന്‍ ഇനി പ്രയാസപെടേണ്ട കാര്യം ഇല്ല. അതെപോലെ പാചകം ചെയ്ത് ഭക്ഷണം അടി പിടിച്ചാല്‍ ഭക്ഷണത്തിന്റെ രുചി പോകും. ഈ രണ്ട് പ്രശനങ്ങള്‍ക്ക് ഉള്ള പരിഹാരങ്ങള്‍ നോക്കാം.

കരി പിടിച്ച പാത്രത്തിലെ ഭക്ഷണത്തിന്‍ രുചി തിരിച്ച് കിട്ടാന്‍

പാചകം ചെയ്യുമ്പോള്‍ പാത്രം അടിയില്‍ പിടിച്ചു എന്ന് മനസിലായാല്‍ ആഹാരം എത്രയും പെട്ടെന്ന് മറ്റൊരു പാത്രത്തിലേക്ക് മാറ്റി അടിപിടിച്ച പാത്രം തണുത്ത വെള്ളത്തില്‍ ഇറക്കി വയ്ക്കുക. ശേഷം ചിരകാത്ത തേങ്ങമുറി ആഹാരം വച്ചിരിക്കുന്ന പാത്രത്തിന്റെ നടുവില്‍ കമഴ്ത്തി വച്ച് അടപ്പുകൊണ്ട് പാത്രം നന്നായി മൂടി വയ്ക്കുക. 15 മിനിറ്റിന് ശേഷം തേങ്ങ മുറി മാറ്റിയാല്‍ കറിയുടെ രുചി വീണ്ടെടുക്കാവുന്നതാണ്.

കുരുമുളക് ചെടിയുടെ പച്ചയില

കരി പിടിച്ച പാത്രത്തില്‍ നിന്ന് ആഹാരം മറ്റൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം കുരുമുളക് ചെടിയുടെ പച്ചയില നാലഞ്ചെണ്ണം ഞെരടി പാചകം ചെയ്ത ഭക്ഷണത്തിന്റെ ഉള്ളിലിട്ട് അടച്ചുവച്ച ശേഷം അടപ്പുവച്ച് നന്നായി മൂടി വയ്ക്കുക. 15 മിനിറ്റ് കഴിഞ്ഞ് കുരുമുളകിന്റെ ഇല മാറ്റുമ്പോള്‍ കറിയ്ക്ക് പഴയ രുചിയായിരിക്കും ഉണ്ടാകുക.

പാനില്‍ കരി പിടിച്ചാല്‍

കരി പിടിച്ച പാത്രത്തില്‍ തണുത്ത വെളളം നിറച്ച് തിളപ്പിക്കുക. ശേഷം തീ അണച്ച് അതിലേക്ക് ഒരു കപ്പ് വിനാഗിരി, ഒരു കപ്പ് ബേക്കിങ് സോഡ എന്നിവ ചേര്‍ത്ത് ഉരച്ചു കഴുകാം. കോട്ടിങ് പോകാതെ പാന്‍ വെട്ടിതിളങ്ങിക്കിട്ടും. വേവിക്കുന്ന ഭക്ഷണത്തില്‍ വെള്ളം കുറവാണെങ്കില്‍ തീ കുറച്ചിടുക എന്നതാണ് പാത്രം കരിപ്പിടിക്കാതിരിക്കാനുള്ള എളുപ്പ മാര്‍ഗ്ഗം.

നാരങ്ങയും ഉപ്പും

എണ്ണ, നെയ്യ് പോലുള്ളവ പാത്രത്തിനടിയില്‍ പിടിച്ചാല്‍ സ്‌ക്രബില്‍ അല്‍പം നാരങ്ങ നീരും ഉപ്പും ചേര്‍ത്ത് കഴുകാം. നാരങ്ങ നീരിനും പകരം വിനാഗിര്‍ ചേര്‍ക്കുന്നതും കറ മാറ്റാന്‍ സഹായിക്കും.

cooking tips

Exit mobile version