തിരുവനന്തപുരം: ചെറിയ കുട്ടികള്‍ മുത്ത്, ബട്ടണ്‍, നാണയം, പുളിങ്കുരു, തുടങ്ങിയവ മൂക്കിലും വായിലും ഇടുന്നത് പതിവാണ്. കൂടുതലും 3- 4 വയസ്സുകാലത്ത് അമ്മമാര്‍ നല്ല ശ്രദ്ധ ചെലുത്തേണ്ട സമയമാണ്. എന്നാല്‍ ഇത്തരത്തില്‍ വസ്തുക്കള്‍ തൊണ്ടയില്‍ കുടുങ്ങിയല്‍ രക്തസ്രാവം മുതല്‍ മരണം വരെ സംഭവിക്കാന്‍ സാധ്യത ഉണ്ട്.
എന്നാല്‍ ഈ സാഹചര്യത്തില്‍ മാതാപിതാക്കള്‍ വെപ്രാളപ്പെടാതിരിക്കണം കാരണം കുട്ടി ഭയപ്പെടുകയും കരയുകയും ഏങ്ങലടിക്കുകയും ചെയ്യും. അപ്പോള്‍ മൂക്കില്‍ കയറിയ വസ്തു ശ്വാസനാളത്തിലേക്കു വലിക്കപ്പെടാം. ശ്വാസതടസ്സത്തിനും മരണത്തിനും വരെ കാരണമാകും. ഡോക്ടര്‍. സൗമ്യ സരിന് ചില നിര്‍ദേശങ്ങളുമായി എത്തിയിരിക്കുന്നു.
ആശുപത്രിയിലേക്ക് കൊണ്ടൊടും മുമ്പ് തന്നെ നമുക്ക് ചെയ്യാന്‍ കഴിയുന്ന സിമ്പിള്‍ ഫസ്റ്റ് എയ്ഡുകളാണ് സൗമ്യ നിര്‍ദ്ദേശിക്കുന്നത്. ഫേസ്ബുക്ക് വിഡിയോയിലൂടെ ഉദാരഹണ സഹിതമാണ് സൗമ്യ കാര്യങ്ങള്‍ വിശദീകരിക്കുന്നത്
\
Discussion about this post