നാം എല്ലാവരും തന്നെ സൗന്ദര്യം സംരക്ഷിക്കുന്നതില് വളരെ ശ്രദ്ധ ചെലുത്തുന്നവരാണ്. ഓരോരുത്തരുടെയും ചര്‍മ്മം നോക്കി വേണം സൗന്ദര്യ പരിപാലനം നടത്താന്‍. അത് പോലെ എണ്ണമയമുള്ള ചര്‍മ്മം പലരുടെയും ഒരു പ്രശ്‌നമാണ്. എണ്ണമയം കൊണ്ട് മുഖകുരു വരാനുളള സാധ്യത കൂടുതലാണ്. എണ്ണമയമുളള ചര്‍മ്മമുളളവര്‍ ഇടയ്ക്കിടക്ക് മുഖം കഴുകുന്നത് നല്ലതാണ്.
മുഖം കഴുകുമ്പോള്‍ ഫെയ്സ്വാഷും ഉപയോഗിക്കാം. ഇത് എണ്ണമയമുള്ള ചര്‍മ്മത്തെ ഇല്ലതാക്കാന്‍ സഹായിക്കും. രാവിലെ എഴുന്നേറ്റ ഉടനെയും രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുമ്പും മുഖം കഴുകുന്നത് എണ്ണമയം ഉല്പാദനം തടയും. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഭക്ഷണമാണ്.
എണ്ണ ഉല്‍പാദനം കൂട്ടാന്‍ ഭക്ഷണക്രമം ഇടയാക്കും. വിറ്റാമിന്‍ എ അടങ്ങിയ ആഹാരം ധാരാളമായി കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. മാത്രമല്ല മദ്യപാനം കുറയ്ക്കുന്നതും എണ്ണമയമുള്ള, ഭക്ഷണം ഒഴിവാക്കുന്നതും ഗുണം ചെയ്യും. വീട്ടില്‍ നിന്ന് ഉണ്ടാക്കാന്‍ പറ്റിയ മാസ്‌കുകള്‍ ഉപയോഗിക്കുന്നത് വഴി മുഖത്തെ എണ്ണമയം കുറയും. എണ്ണ മയമുള്ള ചര്‍മ്മക്കാര്‍ ഓയിലി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
Discussion about this post