ശരീരഭാരം കുറയ്ക്കാന്‍ ചൂടുവെള്ളം ഉത്തമമാണ്. ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ ശരീരഭാരം കുറയുമെന്ന് ലണ്ടന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പഠനം നടത്തി തെളിയിച്ചു. 14 പുരുഷന്മാരില്‍ നടത്തിയ വിവിധ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു കണ്ടെത്തല്‍.
രണ്ട് തരം പരീക്ഷണങ്ങളാണ് നടത്തിയതെന്ന് ഗവേഷകനായ ഡോ. ഫാല്‍ക്‌നര്‍ പറയുന്നു. ഒരു മണിക്കൂര്‍ ത്രഡ് മില്‍ ഉപയോഗിച്ചു. അല്‍പനേരം സൈക്കിള്‍ വ്യായാമവും ചെയ്തു. ശേഷം ഒരു മണിക്കൂര്‍ ഇവരെ ഹോട്ട് വാട്ടര്‍ ടബ്ബില്‍ കിടത്തി. ശരീരത്തിന്റെ ഊഷ്മാവ് കൂട്ടുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.
130 കാലറി വരെയാണ് ഇതുവഴി പുറന്തള്ളിയത്. അതായത് 30 മിനിറ്റ് നേരം നടക്കുന്നത് വഴി പുറന്തള്ളുന്നത്ര കാലറി ചൂടുവെള്ളം ശരീരത്തിലെ കൊഴുപ്പ് പുറന്തള്ളാന്‍ സഹായിക്കുമെന്നാണ് പഠനത്തിലൂടെ തെളിഞ്ഞത്. രക്തയോട്ടം വര്‍ധിപ്പിക്കാനും കാല്‍മുട്ട് വേദന അകറ്റാനുമെല്ലാം ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ഗുണം ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു.