മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ വേണ്ട ഒന്നാണ് ഉറക്കം. എന്നാല്‍ ഇപ്പോള്‍ മിക്ക കുട്ടികളും വേണ്ടത്ര ഉറങ്ങാറില്ല. കുട്ടികള്‍ ഉറങ്ങാത്തത് അവരുടെ മാത്രം പ്രശ്‌നമല്ല. മറിച്ച നമ്മള്‍ കഴിക്കുന്നതിന്റെ ഭക്ഷണവും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
പ്രോട്ടീന്‍ അടങ്ങിയതും പോഷകഗുണമുള്ള ഭക്ഷണങ്ങളുമാണ് കുട്ടികള്‍ക്ക് കൂടുതലും നല്‍കേണ്ടത്. കുട്ടികള്‍ക്ക് നല്ല ഉറക്കം കിട്ടാന്‍ സഹായകമായ ഭക്ഷണങ്ങളിലൊന്നാണ് മീന്‍. മീന്‍ നല്‍കുന്നത് കുട്ടികള്‍ക്ക് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുമെന്ന് യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങള്‍ കുട്ടികള്‍ക്ക് ധാരാളം നല്‍കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുമെന്ന് പഠനത്തില്‍ പറയുന്നു.നല്ല ഉറക്കം കിട്ടുന്നതിലൂടെ കുട്ടികള്‍ക്ക് നല്ല ഓര്‍മ്മശക്തി കൂട്ടാനും സഹായിക്കുമെന്ന് ഗവേഷകര്‍ പഠനത്തില്‍ വ്യക്തമാക്കിട്ടുണ്ട്.
ഉറക്കക്കുറവ് കുട്ടികളില്‍ ദേഷ്യം, സങ്കടം, അസ്വസ്ഥത എന്നിവയുണ്ടാക്കാമെന്നും പഠനത്തില്‍ മെളിക്കുന്നുണ്ട്. ഫാറ്റി ആസിഡ് ശരീരത്തില്‍ പ്രോസ്റ്റാഗ്ലാന്‍ഡിന്‍സിന്റെ അളവ് വര്‍ധിപ്പിക്കുമെന്നും അത് കുട്ടികളില്‍ നല്ല ഉറക്കത്തിന് സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു.
Discussion about this post