നമ്മള് കരുതുന്നത് പോലെ അത്ര നിസാരക്കാരനല്ല മല്ലിയില. വിറ്റാമിന്‍ സി, പ്രോട്ടീന്‍ എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് മല്ലിയില. കാല്‍സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കരോട്ടിന്‍ എന്നിവയും മല്ലിയിലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എല്ലാ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് മല്ലിയില.
ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അകറ്റി നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് മല്ലിയില. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാനും കരളിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും മല്ലിയില വളരെ സഹായകമാണ്. പ്രമേഹരോഗികള്‍ ദിവസവും മല്ലിയില തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ കെ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ അള്‍ഷിമേഴ്സ് തടയാന്‍ ഏറ്റവും നല്ലതാണ് മല്ലിയില.
ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കി തടി കുറയ്ക്കാന്‍ വളരെ നല്ലതാണ് മല്ലിയില. വിട്ടുമാറാത്ത ചുമ, ജലദോഷം എന്നിവ അകറ്റാന്‍ ഏറ്റവും നല്ലതാണ് മല്ലിയില. സന്ധിവാതത്തില്‍ നിന്നു സംരക്ഷണം നല്‍കാനും വായിലുണ്ടാകുന്ന വ്രണങ്ങള്‍ ഉണങ്ങാനും മല്ലിയില സഹായിക്കും. കാഴ്ച്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് മല്ലിയില.
ആര്‍ത്തവസമയത്തെ വേദന അകറ്റാന്‍ മല്ലിയില തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. നാഡീവ്യൂഹപ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിച്ച് ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനും മല്ലിയിലയ്ക്കു കഴിയും.
Discussion about this post