കാഴ്ചയില്‍ ആരേയും കൊതിപ്പിക്കുന്ന മാതളനാരങ്ങയുടെ ഗുണം നമ്മളില്‍ പലര്‍ക്കും അറിയില്ല. ഉറുമാമ്പഴം, ഉറുമാന്‍പഴം എന്നിങ്ങനെ നിരവധി പേരില്‍ വിശേഷിപ്പിക്കുന്ന പോംഗ്രനൈറ്റ് അഥവാ മാതള നാരങ്ങക്ക് നമ്മുടെ ആരോഗ്യകരമായ ജീവിതത്തില്‍ വലിയ പ്രധാന്യമുണ്ട്. വിറ്റാമിന്‍ സി, ഇ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം.
മാതള പഴം പോലെ തന്നെ ഗുണങ്ങള്‍ ഉള്ളതാണ് മാതളച്ചെടിയുടെ ഇലയും പൂവും വേരുകള്‍ പോലും. മാതളം കഴിച്ച കഴിഞ്ഞാല്‍ നമ്മള്‍ തോട് കളയുകയാണ് പതിവ് എന്നാല്‍ വളരെയേറെ ഗുണങ്ങള്‍ ഉള്ളതാണ് മാതളത്തിന്റെ തൊലി. സൗന്ദര്യ സംരക്ഷണത്തിന് പണ്ടുമുതലേ വളരെ ഫലപ്രദമായ ഒരു വസ്തുവാണ് മാതളത്തൊലി. മാതള തൊലി ഉണക്കി പൊടിച്ചത് അല്പം നാരങ്ങനീരോ പനിനീരോ ചേര്‍ത്ത് ഇത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത്, പ്രത്യേകിച്ച് മുഖക്കുരു ഉള്ള ഭാഗത്ത് തേക്കുക. ഉണങ്ങിയ ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ നന്നായി കഴുകുക.
താരനും മുടികൊഴിച്ചിലും തടയാന്‍ മാതളനാരങ്ങയുടെ തൊലി അനുയോജ്യമാണ്. ഉണക്കിപ്പൊടിച്ച മാതളനാരങ്ങയുടെ തൊലി വെളിച്ചെണ്ണയില്‍ കലര്‍ത്തി തലയോട്ടിയില്‍ തേച്ച് നന്നായി മസാജ് ചെയ്യുക രണ്ട് മണിക്കൂര്‍ കഴിഞ്ഞ് കടുപ്പം കുറഞ്ഞ ഒരു ഷാംപൂ ഉപയോഗിച്ച് മുടി കഴുകുകയോ, അല്ലെങ്കില്‍ രാത്രി മുഴുവന്‍ അതേ പടി നിര്‍ത്തുകയോ ചെയ്യുക.
മാതളത്തോട് ശര്‍ക്കര ചേര്‍ത്ത് കഴിക്കുന്നത് അതിസാരരോഗങ്ങള്‍ക്കെതിരെ ഫലവത്താണ്. മാതളത്തൊലി കഷായക്കൂട്ടുകളില്‍ സാധാരണയായി ഉപയോഗിക്കാറുണ്ട് മാതളത്തിന്റെ തോട് പൊളളലിനും വീക്കത്തിനും ഉളള നല്ലൊരു ഔഷധമാണ്. തൊണ്ടവേദന അല്ലെങ്കില്‍ ടോണ്‍സില്‍ മൂലമുള്ള വേദന അനുഭവിക്കുമ്പോള്‍ മാതളനാരങ്ങയുടെ തൊലി വേഗത്തില്‍ ആശ്വാസം നല്കും.സൂര്യപ്രകാശത്തിലുണക്കിയ മാതളനാരങ്ങ തൊലി വെള്ളത്തിലിട്ട് തിളപ്പിക്കുക. തുടര്‍ന്ന് വെള്ളം ഊറ്റി വെച്ച് തണുക്കാനനുവദിക്കുക. ഈ വെള്ളം കവിള്‍ക്കൊള്ളുന്നത് ഇത്തരം പ്രശനങ്ങള്‍ക്ക് പരിഹാരമാണ്.
മാതളനാരങ്ങയുടെ തൊലി പൊടിച്ചത് ഒരു സ്പൂണ്‍ ചേര്‍ത്ത് നന്നായി കലര്‍ത്തുക. ഇത് ദിവസം രണ്ട് തവണ കവിള്‍ക്കൊള്ളുന്നത് വായ്‌നാറ്റം അകറ്റും. മാതള നാരങ്ങ തൊലിയുടെ പൊടി ഉപയോഗിച്ച് മോണകള്‍ മസാജ് ചെയ്യുന്നത് മോണയിലെ വീക്കം, രക്തസ്രാവം, വേദന എന്നിവ അകറ്റും. ഈ പൊടിയും അല്പം കുരുമുളക് പൊടിയും ചേര്‍ത്ത് പല്ല് തേയ്ക്കുന്നത് ദന്തക്ഷയം തടയും.
Discussion about this post