ഇന്നത്തെ കാലത്ത് വാഷിംഗ് മെഷീനുകള്‍ ഇല്ലാത്ത വീടുകള്‍ ചുരുക്കമാണ്. കൈ കൊണ്ട് അലക്കുന്നതും, കല്ലിലടിച്ച് അലക്കുന്നതുമെല്ലാം വളരെ ചുരുക്കം പേര്‍മാത്രമാണ് ചെയുന്നത്. തിരക്ക് പിടിച്ച ജീവിതമാകുമ്പോള്‍ ഒന്നിനും സമയം കിട്ടാറില്ല. അതുകൊണ്ട് തന്നെ എല്ലാ എളുപ്പപണികള്ക്കാണ് നാം പ്രാധാന്യം കൊടുകുന്നത്. ഒട്ടുമിക്ക് എല്ലാ വസ്ത്രങ്ങളും വാഷിംഗ് മെഷീന് തന്നെ അലക്കാം. എന്നാല്‍ സാരിയുടെ കാര്യത്തില്‍ ഒന്നും ശ്രദ്ധിക്കാതെ മെഷീനില്‍ ഇടുന്നത് അത്ര നല്ലതല്ല.
വാഷിംഗ് മെഷീനില്‍ സാരി അലക്കുമ്പോള്‍
പട്ടുസാരികള്‍ ഒരു ഒരിക്കലും വാഷിംഗ് മെഷീനിലിടരുത്. അതുപോലെ കൈ കൊണ്ടും അലക്കരുത്. അത് ഡ്രൈക്ലീനിംഗിന് നല്‍കുന്നതാണ് ഏറ്റവും ഉചിതം.
കോട്ടണ്‍ സാരികളും നെഷീനില് അലക്കുന്നത് അത്ര നല്ലതല്ല. കാരണം സാരി പെട്ടന്ന ചുരിങ്ങി പോകാനും കീറാനും സാധ്യത ഉണ്ട്.
സിന്തറ്റിക്കോ പോളിസ്റ്ററോ സാരികള്‍ വാഷിംഗ് മെഷീനില്‍ ഇടുന്നതില്‍ യാതൊരു പ്രശ്നങ്ങളും ഇല്ല. അതെ സമയം വാഷിംഗ് മെഷീനില്‍ സാരികള്‍ ഇടുന്നതിന് മുന്‍പ് ശ്രദ്ധികേണ്ട ഒന്നാണ് നിറം ഇളകുന്നത്. നിറം ഇളകി പോകുന്ന വസ്ത്രങ്ങള്‍ ഒരിക്കലും
മെഷീനില്‍ ഇടരുത്.
ഏതുതരം സാരിയാണെങ്കിലും പരമാവധി ‘ടെംപറേച്ചര്‍’ 40 ഡിഗ്രി സെന്റിഗ്രേഡ് വരെ ആകുന്നതാണ് നല്ലത്. ഇതിന് മുകളില്‍ പോകുന്നത് സാരിക്ക് കേടുപാടുകളുണ്ടാകാന്‍ കാരണമായേക്കും. കോട്ടണ്‍ സാരികള്‍ക്ക് സാധാരണഗതിയില്‍ 15 മിനുറ്റ് പ്രോഗ്രാം സെറ്റ് ചെയ്താല്‍ മതിയാകും.
Discussion about this post