അന്ധതയെ ഇല്ലാതാക്കാന്‍ ജീന്‍ തിരുത്തിയാല്‍ മതിയോ? ജീന്‍ എഞ്ചിനിയറിങ്ങിന്റെ സാധ്യതകള്‍ തേടി ശാസ്ത്രലോകം

ഞെട്ടണ്ട, ഇതിനു സാധ്യത ഉണ്ടെന്നാണ് പ്രാഥമിക പഠനം തെളിയിക്കുന്നത്

ഒരു അന്ധന്‍ എങ്ങനെയാണ് ഒരു അന്ധന്‍ ആകുന്നത്? എപ്പോഴെങ്കിലുംചിന്തിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ കാഴ്ചയുള്ള ഒരു മനുഷ്യന്‍ എങ്ങനെയാണ്കാണുന്നത് ഈരണ്ടു കാര്യങ്ങളുടെയും ഉത്തരം അറിയാന്‍ ആഴത്തിലുള്ള അന്വേഷണം നടത്തി അന്ധതയെ ഒന്ന് പുനര്‍വിചിന്തനം ചെയ്ത് കാഴ്ചയാക്കി മാറ്റാനാകില്ലേ? സങ്കീര്‍ണമായി തോന്നുന്നുണ്ടോ.. കാര്യങ്ങള്‍ വളരെ ലളിതമാണ്. ജീന്‍ എന്‍ജിനീയറിങ് വഴി അന്ധതയുള്ളവരുടെ ജീനിനെ കാഴ്ചയുള്ളവരുടെ ജീനിനു സമാനമായ രീതിയില്‍ തിരുത്തി കാഴ്ചയുള്ളവരാക്കാനാകുമോ എന്ന ആലോചിക്കുകയാണ് ശാസ്ത്രലോകം. ഞെട്ടണ്ട, ഇതിനു സാധ്യത ഉണ്ടെന്നാണ് പ്രാഥമിക പഠനം തെളിയിക്കുന്നത്.

കഴിഞ്ഞ ദിവസംസയന്റിഫിക് അമേരിക്കന്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ശാസ്ത്ര ലോകത്തെ ഈ അത്ഭുതപ്പെടുത്തുന്ന നീക്കത്തെക്കുറിച്ച് സൂചനകള്‍ ഉള്ളത്. ജന്മനാ അന്ധന്മാരായ ഭൂരിഭാഗം ആളുകള്‍ക്കും റെറ്റിനൈറ്റിസ് പിഗ്മെന്റോസ എന്ന അവസ്ഥ മൂലമാണ് കാഴ്ചളൊക്കെയും നഷ്ടമാകുന്നത്. ഈ ജനിതക അവസ്ഥയെ പുനര്‍വിചിന്തനം നടത്താനും ആ ജീനുകളെ തിരുത്തി കാഴ്ചയുള്ളവരുടേതു പോലെ ആക്കാനുമാണ് ശാസ്ത്ര ലോകം നീങ്ങുന്നത്. ആരോഗ്യമുള്ള റെറ്റിനയില്‍ നിന്നും ശേഖരിച്ച ശരിയായ കോശങ്ങള്‍ ഉപയോഗിച്ച് ജീനുകളുടെ പാറ്റേണ്‍ തിരുത്താനാണ് ശാസ്ത്രജ്ഞര്‍ ആലോചിക്കുന്നത്.

പക്ഷെ ഒരു അന്യ പദാര്‍ത്ഥം, ജീനിലേക്ക് കടക്കുമ്പോള്‍ സ്വാഭാവികമായും ശരീരം പ്രതികരിക്കും. ഇതിനായി CRISPR പോലുള്ള നൂതന ജീന്‍ എഡിറ്റിങ് സംവിധാനങ്ങള്‍ ഉപയോഗിക്കാനാണ് വിദഗ്ദര്‍ പദ്ധതിയിടുന്നത്. അന്ധന്മാരുടെ കാര്യത്തില്‍ മാത്രമല്ല പ്രായാധിക്യം കൊണ്ട് കാഴ്ച മങ്ങുന്നവരിലും ഇത് ഫലപ്രദമാകുമോ എന്നും അന്വേഷണം നടക്കുന്നുണ്ട്. എലികളിലും മറ്റുമായി ജീന്‍ തിരുത്തലിലുള്ള പരീക്ഷണങ്ങള്‍ നടത്തി വരികയാണ്.

ഇത് പുരോഗമിക്കുന്നതോടെ ജന്മനാ അന്ധമാരായവര്‍ക്ക് കാഴ്ചയുടെ പുതു വെളിച്ചം കൊടുക്കാനാകുമെന്നാണ് വിചാരിക്കുന്നത്. മനുഷ്യന്റെ കണ്ണ് പോലുള്ള സങ്കീര്‍ണ്ണമായ ഒരു അവയവം പ്രകാശം സ്വീകരിക്കുന്നതും അത് ക്രമീകരിക്കുന്നതും ഓര്‍ത്തു വെക്കുന്നതുമായ ന്യൂറോണുകളെ ഇതിനായി ശാസ്ത്ര ലോകം സൂക്ഷ്മ പഠനത്തിന് വിധേയമാക്കി വരികയാണ്.

Exit mobile version