ഈ തിരക്ക് പിടിച്ച് ജീവിതത്തില്‍ നമ്മുടെ ആരോഗ്യത്തെ പറ്റി ആരും ചിന്തിക്കാറുപോലുമില്ല. ജീവിത ശൈലിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് നമ്മുക്ക് പല അസൂഖങ്ങളും പിടിപ്പെടാറുണ്ട്. യുവ തലമുറയെ ഏറ്റവും അധികം ബാധിക്കുന്ന ഒന്നാണ് കാഴ്ച്ച കുറവ്. മണിക്കൂറുകളോളം കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന്.
ജോലി ചെയ്യുന്നവരാണ് ഇന്ന് അധികവും. സ്ഥിരമായി കമ്പ്യൂട്ടറിന്റെ ഉപയോഗ മൂലം കാഴ്ച്ചക്കുറവ് ഉണ്ടാകാം. കംപ്യൂട്ടര്‍ മാത്രമല്ല, സ്മാര്‍ട്ഫോണ്‍, ടാബ്ലറ്റ് എന്നിവയൊക്കെ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്കും കണ്ണിനും പ്രശ്നമുണ്ടാകുന്നത് സ്വാഭാവികമാണ്. കാഴ്ച്ച ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
വെള്ളം ധാരാളം കുടിക്കുക
ശരീരത്തില്‍ വെള്ളമില്ലാത്ത അവസ്ഥ കാഴ്ച്ചയെ ഏറെ ബാധിക്കും. അതുകൊണ്ടു തന്നെ ധാരാളം വെള്ളം കുടിക്കുന്നത് കണ്ണകളുടെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും ഏറെ നല്ലതാണ് ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളം എങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കണം.
ഡ്രൈ ഫ്രൂട്ട്‌സ് ധാരാളം കഴിക്കുക
ദിവസവും കുറച്ച് ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുന്നത് നല്ലതാണ്. ഇതില്‍ അടങ്ങിയിരുക്കുന്ന നാരുകളും വിറ്റാമിനുകളും ശരീരത്തിന്റെ ദഹനപ്രവര്‍ത്തനങ്ങളെ മികച്ചതാക്കുകയും ശരീരത്തിലെ വീഷാംശങ്ങളെ ഉന്‍മൂലനം ചെയ്യുകയും ചെയ്യുന്നു. ഇത് കണ്ണിന്റെ ആരോഗ്യപ്രശ്നങ്ങളില്ലാതാക്കാനും സഹായിക്കും.
ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക
ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് കാഴ്ച്ച ശക്തി കൂടുന്നതിനോടൊപ്പം ആരോഗ്യവും പ്രധാനം ചെയ്യുന്നുണ്ട്. പഴത്തിലും പച്ചക്കറിയിലും അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ കണ്ണുകളുടെ ആരോഗ്യത്തിന് അത്യാവശ്യമായ ഘടകമാണ്.
കണ്ണകള്‍ക്ക് വിശ്രമം നല്‍കുക
കംപ്യൂട്ടറില്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നവര്‍ ഇടയ്ക്ക് കണ്ണുകള്‍ക്ക് വിശ്രമം നല്‍കണം. കംപ്യൂട്ടര്‍ സ്‌ക്രീനില്‍നിന്ന് ഇടയ്ക്കിടെ ദൃഷ്ടി മാറ്റുക. ഇതിനായി 20-20 എന്ന നിയമം പാലിക്കുക. ഓരോ 20 മിനുട്ട് കൂടുമ്പോഴും സ്‌ക്രീനില്‍നിന്ന് കണ്ണെടുത്ത്, 20 അടി ദൂരത്തേക്ക് 20 സെക്കന്‍ഡ് നേരം നോക്കിനില്‍ക്കുക.
ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം കുടിക്കുക
ഒരു രാത്രി മുഴുവന്‍ ചെമ്പുപാത്രത്തില്‍ സൂക്ഷിച്ച വെളളം കാലത്ത് കുടിക്കുക. കണ്ണിനും മറ്റു പ്രധാപ്പെട്ട അവയവങ്ങള്‍ക്കും ഗുണപ്രദമായ അനേകം മൂലികകള്‍ ചെമ്പ് നല്കുന്നു.
ഒന്നിടവിട്ട് മുഖം കഴുകുക
ഒന്നിടവിട്ട് മുഖം കഴുക്കുന്നത് ഏറെ നല്ലതാണ്. മുഖത്തിനും കണ്ണുകള്‍ക്കും നല്ല ഉന്മേഷവും ഒപ്പം നല്ല ഉണര്‍വും ലഭിക്കും.
Discussion about this post