സ്ത്രീകളെയും പുരുഷനെയും ഒരു പോലെ അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് താരന്‍. പ്രധാനമായും ഈ വരള്‍ച്ചാ കാലത്ത് താരന്റെ ശല്യം കൂടാറുണ്ട്. താരന്‍ പിടിപെട്ടാല്‍ മുടികൊഴിച്ചിലും ചൊറിച്ചിലും വന്‍ തോതില്‍ വര്‍ദ്ധിക്കുകയും മുടിയുടെ ഭംഗി ഇല്ലാതാകുകയും കൊഴിഞ്ഞ് പോവുകയും ചെയ്യുന്നു. ഇപ്പോള്‍ താരന് പരിഹാരമെന്നവണ്ണം നിരവധി എണ്ണകളും ഷാംപൂവും മറ്റ് മരുന്നുകളുമൊക്കെ വിപണിയിലുണ്ട്. എന്നാല്‍ എളുപ്പത്തില്‍ ഒട്ടും കെമിക്കലില്ലാതെ പെട്ടന്ന് താരന്റെ ശല്യം ഇല്ലാതാക്കാന്‍ ചില മാര്‍ഗങ്ങള്‍ ഉണ്ട്. അവ എന്തെക്കെയെന്ന് നോക്കാം.
അല്‍പം ആല്‍മണ്ട് ഓയിലിനോടൊപ്പം ഒലീവ് ഓയിലും ചേര്‍ത്ത് തലയില്‍ തേച്ച് അര മണിക്കൂറിന് ശേഷം കഴുകി കളഞ്ഞാല്‍ താരന്‍ നിയന്ത്രിക്കാന്‍ സഹായകരമാകും.
വെളിച്ചെണ്ണയും ഒലീവെണ്ണയും രണ്ട് ടീ സ്പൂണ്‍ വീതം, രണ്ട് ടീസ്പൂണ്‍ തേന്‍, മൂന്ന് ടീസ്പൂണ്‍ തൈര് എന്നിവ ഒരുമിച്ചു ചേര്‍ത്ത് കുഴമ്പു പരുവത്തിലാക്കി മുടിയുടെ അറ്റം വരെ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയാം. ഇവ ഒരു മാസം പരീക്ഷിച്ചാല്‍ തലമുടിയിലെ താരന്‍ പോകും.
ഉലുവ ഒരു ദിവസം മുന്നേ വെള്ളത്തില്‍ ഇട്ട് വെച്ചതിന് ശേഷം അത് അരച്ച് ഒരു മണിക്കൂര്‍ തലയില്‍ തേച്ച് പിടിപ്പിക്കുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളഞ്ഞാല്‍ താരന്റെ ശല്യം ഇല്ലാതാക്കാന്‍ സാധിക്കും.
Discussion about this post