കുട്ടികളിലെ മണ്ണ് തിന്നുന്ന് ശീലം ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. മിക്കപ്പോഴും കുട്ടികള്‍ക്ക് ഭക്ഷണത്തെക്കാളും പ്രിയം മണ്ണ് അരി, കരിക്കട്ട കല്ല് എന്നിവയക്കെയാണ്. എന്നാല്‍ ഇത്തരം സാധനങ്ങള്‍ കഴിയ്ക്കുന്നത് മൂലം ഒത്തിരി അസൂഖങ്ങള്‍ക്ക് വരാന്‍ കാരണമാകുന്നു. കല്ലും മണ്ണും കഴിക്കുന്നവരുടെ ശീലം ചെറുപ്പത്തിലെ മാറ്റിലെങ്കില്‍ മുതിര്‍ന്ന് കഴിയുമ്പോഴും ഇത്തരത്തിലുള്ള കുട്ടികള്‍ മണ്ണ് തിന്നും.
കുട്ടികള്‍ കല്ല്, അരി, മണ്ണ് തുടങ്ങിയവയോട് താല്പര്യം കാട്ടുന്ന അവസ്ഥയ്ക്ക് പൈക(pica) എന്നാണ് പറയുന്നത്. ഇരുമ്പിന്റെയും മറ്റു ധാതുക്കളുടെയും കുറവുകൊണ്ടുമാണ് മണ്ണും കല്ലും കഴിക്കുന്നതെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മണ്ണ് തിന്നുന്നതിലൂടെ കുട്ടികളില്‍ നിരശല്യം ഉണ്ടാകുന്നു. അതെ സമയം വയറുവേദന, ഛര്‍ദ്ദി തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവുന്നു.
ഇത്തരം സ്വഭാവ ശീവമുള്ള കുട്ടികളെ രക്ഷിതാക്കള്‍ അതീവശ്രദ്ധ പുലര്‍ത്തി മണ്ണ് തിന്നുന്നത് നിര്‍ത്തണം. പോഷകക്കുറവുള്ള ഭക്ഷണങ്ങള്‍ കഴിക്കാതെ വരുമ്പോള്‍ കുട്ടികള്‍ മണ്ണും കല്ലും കഴിക്കുന്നു ശീലം കൂടി വരുന്നു. ഇരുമ്പ്, സിങ്ക്, കാത്സ്യം, എന്നിവയുടെ കുറവാണ് ഇത്തരത്തില്‍ കുട്ടികളെ മണ്ണ് തിന്നാന്‍ പ്രേരിപ്പിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.