ആലിംഗനത്തിനത്തിലൂടെ നിരവധി ആരോഗ്യപരമായ ഗുണങ്ങളുണ്ടെന്ന് കണ്ടെത്തല്‍. ഇതിലൂടെ രക്തസമ്മര്‍ദ്ദം കുറയ്ക്കാനാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശരീരത്തിലെ ഓക്സിടോസിന്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ആലിംഗനം.
ഇത് മനുഷ്യ ശരീരത്തിലെ പേശികളുടെ പുനരുജ്ജീവനത്തിന് ഏറെ സഹായിക്കുന്നു. പിറ്റ്‌സ്ബര്‍ഗിലെ മെല്ലോണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ സമ്മര്‍ദ്ദം കുറയ്ക്കാന്‍ ആലിംഗനത്തിലൂടെ സാധിക്കുമെന്ന് കണ്ടെത്തി. ആലിംഗനത്തിലൂടെ സമ്മര്‍ദ്ദ ഹോര്‍മോണായ കോസ്റ്റിസോള്‍ കുറയുന്നു. ഇത് മനസിനെ ശാന്തമാക്കാല്‍ സഹായ്ക്കുന്നു.