തണുപ്പ് കാലത്ത് നമ്മള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ ചെലുത്തണ്ട സമയമാണ്. തണുപ്പുകാലത്താണ് ഏറ്റവും കൂടുതലായി ത്വക്ക് സംബന്ധമായ രോഗങ്ങള്‍ ഉണ്ടാകുന്നത്. തണുപ്പ് കാലം എന്നത് വേണെങ്കില്‍ വരള്‍ച്ചാ കാലം എന്നു കൂടെ പറയാം. എത്ര വെള്ളം കുടിച്ചാലും ശരീരത്തില്‍ ജലാംശം കുറവായിരിയ്ക്കും. ഇത് പരിഹരിക്കാന്‍ പുറമേക്ക് എന്ത് ക്രീം തേച്ചാലും ശരീരത്തിന് ആവശ്യമായ ചിലത് ഉറപ്പുവരുത്തിയെങ്കില്‍ മാത്രമേ ഇതിന് ഫലപ്രദമായ മാറ്റമുണ്ടാകൂ.
ശരീരത്തിലെ ജലാംശം വറ്റിയില്ലാതാകുന്നത് തടയാന്‍ സഹായിക്കുന്ന മൂന്നുതരം പാനീയങ്ങളെ എന്താണെന്ന് നോക്കാം. ഇവ വീട്ടില്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതാണ്.
ഔഷധ ഗുണമുള്ള മഞ്ഞള്‍ പാലിലോ വെള്ളത്തിലോ ചേര്‍ത്ത് അരച്ചെടുത്ത വെള്ളമാണ് ഇതില്‍ ഒന്നാമത്തേത്. തണുപ്പുകാലത്തെ പനി, ജലദോഷം -ഇവയെല്ലാം തടയാന്‍ ഈ പാനീയം വളരെയധികം സഹായിക്കും. അതുപോലെ തന്നെ ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കാനും മഞ്ഞള്‍ വെള്ളം കൊണ്ട് കഴിയും.ഇത് തയ്യാറാക്കാനായി ഒന്നരക്കപ്പ് വെള്ളമോ പാലോ എടുത്ത ശേഷം ഇതിലേക്ക് ചെറിയ ഒരു കഷ്ണം മഞ്ഞള്‍ അരച്ചുചേര്‍ക്കുകയോ മുക്കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ക്കുകയോ ചെയ്യാം. ഇതിലേക്ക് ചെറിയ കഷ്ണം ഇഞ്ചി അരച്ചത്, ഒരു നുള്ള കുരുമുളക്പൊടി, ഒരു ടീസ്പൂണ്‍ തേന്‍, ആവശ്യമെങ്കില്‍ അണഅടിപ്പരിപ്പ്, ബദാം അല്‍പം ബട്ടര്‍ എന്നിവയും ചേര്‍ക്കാം.
ഇഞ്ചിയും ചെറുനാരങ്ങയും തേനും ചേര്‍ത്ത ചായയാണ് വരള്‍ച്ചയെ നേരിടാനുള്ള മറ്റെരു പാനീയം.
ഇഞ്ചി ചേര്‍ത്ത് കട്ടന്‍ചായ തിളപ്പിച്ച ശേഷം ഇതിലേക്ക് അല്‍പം ചെറുനാരങ്ങയും തേനും ചേര്‍ക്കുക.
ഏതെങ്കിലും തരത്തിലുള്ള സൂപ്പാണ് മൂന്നാമതായി വരള്‍ച്ചയെ പ്രതിരോധിയ്ക്കാന്‍ ശരീരത്തെ സഹായിക്കുന്ന പാനീയം. അത് പച്ചക്കറിയോ ചിക്കനോ എല്ലിന്‍ സൂപ്പോ ഒക്കെയാകാം. ജലാംശം വറ്റി മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ സൂപ്പുകള്‍ക്കാകുന്നു.