നാം ഒരോര്‍ത്തരും സൗന്ദര്യം സംരക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന ആളുകളാണ്. സൗന്ദര്യ സംരക്ഷണത്തില്‍ ഇപ്പോള്‍ മുഖ കുരു പോലെ തന്നെ ഒരു വില്ലാനനാണ് കറുത്ത്പുള്ളികള്‍ അഥവാ ബ്ലാക്ക് ഹെഡ്‌സ്. സ്ത്രീകള്‍ വരുന്നത് പോലെ തന്നെ പുരുഷന്‍മാരിലും ബ്ലാക്ക് ഹെഡ്‌സ് ധാരാളം കണ്ടുവരുന്നുണ്ട്. മുഖത്തുണ്ടാകുന്ന അഴുക്കും എണ്ണമയവും യഥാസമയം നീക്കം ചെയ്യാത്തതാണ് ബ്ലാക്ക് ഹെഡ്‌സ് വരാന്‍ പ്രധാന കാരണം. മുഖത്ത് ഏറ്റവും അധികം എണ്ണമയം ഉണ്ടാകുന്നത് മൂക്കില്‍ ആയതിനാല്‍ മിക്ക ആളുകളുടെയും മൂക്കില്‍ തന്നെയാണ് ബ്ലാക്ക്‌ഹെഡ്‌സ് ആദ്യം ബാധിക്കുന്നത്.
ബ്ലാക്ക് ഹെഡ്സ് അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന അഞ്ച് പൊടിക്കൈകള്‍ ഏതൊക്കെയാണെന്ന് നോക്കാം
ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ ഉപയോരിച്ച് എളുപ്പത്തില്‍ ബ്ലാക്ക്‌ഹെഡ്‌സ് അകറ്റാന്‍ കഴിയും. ബേക്കിംഗ് സോഡയില്‍ കുറച്ച് നാരങ്ങ നീര് കൂട്ടികലര്‍ത്തി ബ്ലാക്ക്ഹെഡ്സ് ഉള്ളിടത്ത് പുരട്ടി കുറച്ച് നേരം കഴിഞ്ഞതിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകുകയും ചെയ്യുക. ആഴ്ച്ചയില്‍ മൂന്ന് ദിവസമെങ്കിലും ഇത് പുരട്ടാം.
നാരങ്ങനീര്
നാരങ്ങാനീരിലെ ആല്‍ഫാഹൈട്രോക്സി ആസിഡ് ഒരു നാച്ചുറല്‍ ആസ്ട്രിന്‍ജന്റായി പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് തന്നെ ഒരു ക്ലെന്‍സര്‍ കൊണ്ട് മുഖം കഴുകുക. അതിന് ശേഷം പഞ്ഞി ഉപയോഗിച്ച് നാരങ്ങാ നീരില്‍ മുക്കി ബ്ലാക്ക് ഹെഡിനു മീതെ തുടയ്ക്കുക. അല്‍പം നാരങ്ങാ നീര് ഇതിനു പുറമെ തേച്ചുപിടിപ്പിച്ച് ഒരു രാത്രി കിടക്കുക. രാവിലെ ചെറു ചൂടുവെള്ളം കൊണ്ട് കഴുകുകയും ചെയ്യുക. നാരങ്ങാ നീരില്‍ ഉപ്പിട്ട് നന്നായി ഇളക്കുക. മുഖം ചെറുചൂടുവെള്ളം കൊണ്ട് കഴുകി ഈ ബ്ലാക്ക് ഹെഡ്സില്‍ പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകുക.
മഞ്ഞള്‍പ്പൊടി
ബ്ലാക്ക് ഹെഡ്സ് അകറ്റാന്‍ കസ്തൂരി മഞ്ഞള്‍ ഒരു ഉത്തമ പരിഹാീരമാണ്. കുറച്ച് വെളിച്ചെണ്ണയുമായി ചേര്‍ത്തിളക്കി ഈ പേസ്റ്റ് മുക്കി തേച്ച് പിടിപ്പിച്ച് 10-15 മിനിറ്റ് വിശ്രമിക്കുക. ചെറുചൂടുവെള്ളം കൊണ്ട് കഴുകുകയും ചെയ്യുക.
ഓട്സ്
ഓട്സ് കഴിക്കാന്‍ മാത്രമല്ല സൗന്ദര്യ വര്‍ദ്ധനത്തിനും ഉപയോഗിക്കുന്നത് നല്ലതാണ്. ബ്ലാക്ക്ഹെഡ്സ് മാറാന്‍ സഹായിക്കും. ചര്‍മ്മത്തിന് വളരെ പ്രയോജനമുള്ള ഒന്നാണിത്. ചര്‍മ്മം ശുചിയാക്കാനുമിത് ഉപകരിക്കും. ഒരു ബൗളില്‍ ഓട്സ് എടുക്കുക. ഇത് വേവിച്ച് ആറിയതിനുശേഷം ബ്ലാക്ക് ഹെഡ്സുകള്‍ക്ക് മീതെ പുരട്ടുക. 20-25 മിനിട്ട് വിശ്രമിക്കുക. ഇനി ചെറുചൂടുവെള്ളം കൊണ്ട് കഴുകുക.
മുട്ടയുടെ വെള്ള
മുഖം തണുത്ത വെള്ളം കൊണ്ട് കഴുകി തുടച്ചതിന് ശേഷം മുട്ടവെള്ള മുഖത്ത് തേച്ചുപിടിപ്പിക്കുക. ഇനി ഒരു ടിഷ്യൂ പേപ്പര്‍ മുകളില്‍ വയ്ക്കുക. ഉണങ്ങാന്‍ അനുവദിക്കുക. രണ്ടാമത്തെ ലെയറായി മുട്ടവെള്ള വീണ്ടും തേയ്ക്കുക. അതിനു മുകളില്‍ മറ്റൊരു ടിഷ്യൂ പേപ്പര്‍ വയ്ക്കുക. പൂര്‍ണമായും ഉണങ്ങിയതിന് ശേഷം ഇത് അടര്‍ത്തി എടുക്കുക. ചെറുചൂടുവെള്ളം കൊണ്ട് മുഖം വൃത്തിയായി കഴുകുക.