ഫാസ്റ്റ് ഫുഡ് ഇന്നത്തെ ജീവിതശൈലിയുടെ ഒരു ഭാഗമായി മാറികൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള ഭക്ഷണത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത് അതിന്റെ രുചിയും എളുപ്പത്തില്‍ ലഭിക്കുന്നതുമാണ്. എന്നാല്‍ ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിച്ചാലുള്ള ദോഷത്തെ പറ്റി ആരും ചിന്തിക്കുന്നില്ല എന്നതാണ് സത്യം. ഫാസ്റ്റ് ഫുഡ് കഴിക്കുന്നവരുടെ എണ്ണം ഇന്ന് വര്‍ധിച്ച് വരികയാണ്.
ഫാസ്റ്റ് ഫുഡ് അമിതമായി കഴിക്കുന്നത് കൊളസ്‌ട്രോള്‍, പ്രമേഹം, പൊണ്ണത്തടി പോലുള്ള അസുഖങ്ങള്‍ ഉണ്ടാക്കും. ഫാസ്റ്റ്ഫുഡ് ശീലമാക്കുന്ന കുട്ടികളില്‍ ആസ്തമയും ചര്‍മ്മരോഗമായ എക്സിമയും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മിക്ക പഠനങ്ങളിലും പറയുന്നു.
പിസ, ബര്‍ഗ്ഗര്‍, സാന്‍വിച്ച് തുടങ്ങിയ ഫാസ്റ്റ്ഫുഡുകളാണ് പ്രധാന വില്ലന്മാര്‍. ഇവയില്‍ പൂരിത കൊഴുപ്പുകള്‍, പ്രതിരോധ ശക്തിയെ ബാധിക്കുന്ന ട്രാന്‍സ് ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ആസ്തമ, എക്സിമ, ചൊറിച്ചില്‍, കണ്ണില്‍ നിന്ന് വെള്ളം വരിക എന്നിവയും ഇതു മൂലമുണ്ടാകുന്നുവെന്നാണ് കണ്ടെത്തല്‍. അതിനാല്‍ പരമാവധി ഫാസ്റ്റ് ഫുഡ് ഒഴിവാക്കുകയാണ് നല്ലത്.
ഇറച്ചി, മുട്ട, വറുത്ത ഭക്ഷണങ്ങള്‍ എന്നിവ കൂടുതലായി ഉപയോഗിക്കുന്നതും ,മദ്യത്തിനും,പുകവലിക്കും അടിമപ്പെടുന്നതും രോഗങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്. ഭക്ഷണ ശാലകളില്‍ നിന്ന് ചൂടോടെ ലഭിക്കുന്നത് പലപ്പോഴും പഴകിയ ഭക്ഷണമാണ്.പഴകിയ ഭക്ഷണത്തിലെ ബാക്ടീരിയയാണ് വില്ലനായി മാറുന്നത്. അതുപോലെ ഉപയോഗിച്ച എണ്ണ ആവര്‍ത്തിച്ച് ചൂടാക്കുമ്പോള്‍ ഉണ്ടാകുന്ന രാസ മാറ്റവും ഇതുപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നത് രോഗങ്ങള്‍ക്ക് കാരണമാകുന്നു.
പകല്‍ ഉറക്കം,വ്യായാമമില്ലായ്മ, അരിയാഹാരവും,മാംസാഹാരവും തുടര്‍ച്ചയായി ഉപയോഗിക്കുന്നതും ജീവിത ശൈലീരോഗങ്ങള്‍ക്ക് കാരണമാണ്. സ്ഥിരമായി ഫാസ്റ്റ് ഫുഡ് കഴിക്കുന്ന സ്ത്രീകളില്‍ ഗര്‍ഭധാരണം വൈകാമെന്നും പഠനങ്ങള്‍ പറയുന്നു.
Discussion about this post