മലയാളികള്‍ക്ക് ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത ഒന്നാണ് കറിവേപ്പില. കറിവേപ്പില കറികള്‍ക്ക് രുച്ചിയും മണവും മാത്രമല്ല് നല്‍കുന്നത് ഒപ്പം ആരോഗ്യവും നല്‍കുന്നുണ്ട്. കറികള്‍ക്ക് മാത്രമല്ല പല ഔഷധ കൂട്ടുകള്‍ക്കും ഉപയോഗിക്കുന്ന ഒന്നാണ്.
കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കുന്നു.ഗ്യാസ് ട്രബിള്‍ അകറ്റാന്‍ കറിവേപ്പില ഒരു ഉത്തമ ഔഷധമാണ്. അലര്‍ജി, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്ക് നല്ലൊരു പരിഹാരമാണ് കറിവേപ്പില. കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ചുമ, ജലദോഷം, തൊണ്ടവേദന എന്നിവ അകറ്റാന്‍ സഹായിക്കും.
ശരീരത്തിലെ കൊഴുപ്പ് കളയാനും ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താനും കറിവേപ്പില വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. വിഷ ജന്തുക്കള്‍ കടിച്ചാല്‍ കറിവേപ്പില, പാലിലിട്ട് വേവിച്ച് അരച്ച് ജന്തു കടിച്ചിടത്ത് തേച്ച്പിടിപ്പിച്ചാല്‍ വിഷം കൊണ്ടുള്ള നീരും വേദനയും ശമിക്കും.
പാദങ്ങള്‍ വിണ്ടുകീറുന്നത് തടയാന്‍ പച്ചമഞ്ഞളും കറിവേപ്പിലയും തുടര്‍ച്ചയായി മൂന്നു ദിവസം കാലില്‍ തേച്ച് പിടിപ്പിക്കുക. ചില കുട്ടികള്‍ക്ക് ഇടവിട്ട് വയറ് വേദന വരാറുണ്ട്. കുട്ടികളിലെ വയറ് വേദന അകറ്റാന്‍ കറിവേപ്പില വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കറിവേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കി അല്‍പം ഉലുവ പൊടിയും ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് താരന്‍, പേന്‍ ശല്യം, മുടികൊഴിച്ചില്‍ എന്നിവ അകറ്റാന്‍ സഹായിക്കും.