കുരുമുളക് എന്നും ശരീരത്തിന് നല്ലത് തന്നെയാണ്. അല്‍പ്പം എരിഞ്ഞാലും രക്തം ശുദ്ധീകരിക്കാന്‍ ഇവയെ വെല്ലാന്‍ വേറെ ഒന്ന് ഇല്ല എന്ന് നിസ്സംശയം പറയാം. കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും ആരോഗ്യം കാത്ത് സംരക്ഷിക്കുന്നതില്‍ മിടുക്കനാണ്. രാവിലെ എഴുന്നേറ്റാല്‍ ഒരു കപ്പ് ചായ, കോഫി..ഇതാണ് പലരുടെയും പതിവ്.
എന്നാല്‍ ആ പതിവ് രീതിയില്‍ നിന്നും നമുക്ക് ഒന്ന് മാറ്റിപിടിക്കാം. ഇനി മുതല്‍ കുരുമുളക് ഇട്ട് തളപ്പിച്ച വെള്ളം വെറും വയറ്റില്‍ കഴിക്കുന്നത് ശീലമാക്കൂ. കുരുമുളക് ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെടും.
കുരുമുളകിട്ട വെള്ളം വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാനുള്ള നല്ലൊരു വഴിയാണ്. ശരീരത്തിലെ ടോക്‌സിനുകളാണ് പലപ്പോഴും ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങള്‍ക്കും കാരണമാകുന്നത്, ലിവറിന്റെ ആരോഗ്യം കെടുത്തുന്നത്. അതുകൊണ്ടു തന്നെ കുരുമുളകിട്ട വെള്ളം കുടിച്ചാല്‍ ടോക്സിനുകള്‍ എളുപ്പത്തില്‍ ശരീരത്തില്‍ നിന്നും നീക്കം ചെയ്യാം.
Discussion about this post