ശരീരത്തിലെ സങ്കീര്‍ണമായ അവയവങ്ങളിലൊന്നാണ് കണ്ണ്. പരിധികളില്ലാത്ത വിസ്മയക്കാഴ്ചകളാണ് കണ്ണ് നമുക്ക് പകര്‍ന്നു നല്‍കുന്നത്. കണ്ണ് പകരുന്ന ദൃശ്യസമൃദ്ധിയെ പൂര്‍വാനുഭവങ്ങളുടെയും, അറിവുകളുടെയും വെളിച്ചത്തില്‍ കാഴ്ചയാക്കി മാറ്റുന്നത് തലച്ചോറാണ്. മാറിയ ജീവിതശൈലിയുടെ സമ്മര്‍ദങ്ങള്‍ കണ്ണിനെയും കാഴ്ചയെയും ഏറെ ബാധിക്കാറുണ്ട്.പ്രമേഹം, രക്തസമ്മര്‍ദം, മാനസിക പിരിമുറുക്കം, കംപ്യൂട്ടറിന്റെ അമിതോപയോഗം തുടങ്ങി ജീവിതശൈലിയുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ പ്രധാനമായും വിവിധതരം കാഴ്ചാപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നു.
എന്നാല്‍ കണ്ണിലെ കാന്‍സറോ. ഒരു ട്യൂമര്‍ കണ്ണില്‍ രൂപപ്പെടുന്നു. ഇതിനെയാണ് കണ്ണിലെ ക്യാന്‍സര്‍ എന്നു വിളിക്കുന്നത്. സെല്ലുകളുടെ ഈ സ്വാഭാവികമല്ലാത്ത വളര്‍ച്ച കണ്ണുകള്‍ക്കുള്ളില്‍ തന്നെ ആണെങ്കില്‍ അതിനെ ഇന്‍ട്രാക്യുലാര്‍ ക്യാന്‍സര്‍ അല്ലെങ്കില്‍ പ്രൈമറി കാന്‍സര്‍ എന്ന് വിളിക്കാം. എന്നാല്‍ കണ്ണില്‍ നിന്നും ഈ വളര്‍ച്ച കണ്ണിനു ചുറ്റുമുള്ള ഭാഗങ്ങളിലേക്ക് ബാധിച്ചാല്‍ അതിനെ സെക്കന്ററി ഐ കാന്‍സര്‍ എന്നാണ് വിളിക്കുന്നത്.
കണ്ണിലെ കാന്‍സര്‍ ലക്ഷണങ്ങള്‍
കാഴ്ച മങ്ങുന്നതാണ് കണ്ണിലെ കാന്‍സറിന്റെ പ്രധാന ലക്ഷണം. കണ്ണില്‍ മങ്ങല്‍ വരുകയും കണ്ണുകള്‍ക്ക് ഉള്ളില്‍ കറുത്ത പാടുകളോ, കണ്ണ് ചെറുതാവുകയോ ചെയ്യുന്നതായി കാണാം. അതേസമയം ഈ ലക്ഷണങ്ങള്‍ എല്ലാം കണ്ണിലെ കാന്‍സറിന്റേതാണെന്ന് പറയാനാവില്ല. മറ്റു പല കാരണങ്ങള്‍ കൊണ്ടും ഈ ലക്ഷണങ്ങള്‍ ഉണ്ടായേക്കാം.
ചികിത്സ
കണ്ണില്‍ കാന്‍സര്‍ ബാധിച്ചാല്‍ സര്‍ജറിയിലൂടെ നീക്കം ചെയ്യുന്നതാണ് ഏറ്റവും പൊതുവായ ചികിത്സ. ട്യൂമറിന്റെ വലിപ്പവും,അത് എത്രത്തോളം പടര്‍ന്നു എന്നും അടിസ്ഥാനമാക്കിയാണ് സര്‍ജറി തീരുമാനിക്കുക.റേഡിയേഷന്‍, ലേസര്‍ തെറാപ്പി എന്നിവയാണ് മറ്റുള്ള ചികിത്സകള്‍.
Discussion about this post