ആരോഗ്യത്തിന്റെ അടിസ്ഥാനം ഭക്ഷണമാണ്. ശരിയായതും ക്രത്യമായ ഭക്ഷണ ശീലമുള്ളവര്‍ക്ക് പ്രതിരോധ ശേഷി കൂടുതലായിരിക്കും. ഓരോ അവയവങ്ങളുടെ പ്രവര്‍ത്തനത്തിനും പ്രത്യേകം ഭക്ഷണ രീതികളാണ് ശീലമാക്കേണ്ടത്. ഇനി ശ്വാസകോശത്തിന്റെ കാര്യമെടുക്കുകയാണെങ്കില്‍, അതിന്റെ ആരോഗ്യത്തിന് ഏറ്റവുമധികം ആവശ്യമായ ഘടകമാണ് വിറ്റാമിന്‍-ഡി. ശ്വസകോശ രോഗം ഉള്ളവല് തീര്‍ച്ചയായും ആഹാരത്തില്‍ ഉള്പ്പെടുത്തെണ്ടത് വിറ്റാമിന്‍-ഡി അടങ്ങിയ ഭക്ഷണമാണ്.
ശ്വാസകോശത്തെ ബാധിക്കുന്ന ക്രോണിക് ബ്രോങ്കൈറ്റിസ് ഉള്‍പ്പെടെയുള്ള അസുഖങ്ങളെയാണ് സിഒപിഡി എന്ന് പറയുന്നത്. ലോകത്ത് ഏതാണ്ട് 170 കോടിയോളം പേര്‍ക്ക് ഈ അസുഖമുണ്ട്. 2015ല്‍ മാത്രം മൂന്ന് കോടിയിലധികം പേര് ഇക്കാരണത്താല്‍ മരിച്ചു എന്ന് കണക്കുകളില്‍ പറയുന്നു. ഇത്തരം പ്രശ്നങ്ങളുള്ളവരില്‍ ശ്വാസകോശ സംബന്ധമായ വിഷമതകള്‍ ഏതാണ്ട് 45 ശതമാനത്തോളം കുറയ്ക്കാന്‍ വിറ്റാമിന്‍-ഡിയ്ക്ക് സാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ലണ്ടനിലെ ക്വീന്‍ മേരി യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ അഡ്രിയന്‍ മാര്ട്ടീന്യോയുടെ നേതൃത്വത്തിലാണ് ഈ വിഷയത്തില്‍ വിശദമായ പഠനം നടന്നത്.
ശ്വാസകോശത്തിന് വേണ്ടി കഴിക്കേണ്ട പ്രധാനപ്പെട്ട ഭക്ഷണം
1. ആപ്പിള്‍
2. ആപ്രികോട്ട്
3. ബെറികള്‍
4. ചിക്കന്‍
5. കൊഴുപ്പടങ്ങിയ മീന്‍
6. വാള്‍നട്ട്സ്
Discussion about this post