സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് വയര്‍ ചാടിയാല്‍ താങ്ങാകാനില്ല. ജിമ്മിലും മറ്റും പോയി കഠിനാധ്വാനം ചെയ്യേണ്ട. പരിഹാരം വീട്ടില്‍ തന്നെയുണ്ട്. അയ്യോ വയറു ചാടിയല്ലോ എന്നിങ്ങനെയുള്ള കമന്റുകള്‍ കേട്ട് സങ്കടപ്പെടേണ്ട, വയറൊതുക്കി ആകാരഭംഗി വരുത്തുവാനായി ഇതാ ഒരുഗ്രന്‍ നാരങ്ങാ ഡയറ്റ്.
നാരങ്ങാ ഡയറ്റ് ആരംഭിച്ചാല്‍ ഏഴു ദിവസത്തിനുള്ളില്‍ വയറൊതുങ്ങി ആകാരഭംഗി കൈവരും. നാരങ്ങ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. തടി കുറയാനും ഉത്തമം. ശരീരത്തിലെ അനാവശ്യമായ ടോക്സിനുകളെ ഇല്ലാതാക്കാനും അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ലെമണ്‍ ഡയറ്റിലൂടെ സാധിക്കും. ഒപ്പം ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു.
എട്ട് കപ്പ് വെള്ളം, ആറ് നാരങ്ങയുടെ നീര്, അരക്കപ്പ് തേന്‍, അല്‍പ്പം ഐസ് ക്യൂബ്, കര്‍പ്പൂര തുളസിയുടെ ഇലകള്‍ എന്നിവയാണ് ലെമണ്‍ ഡയറ്റിനായി ആവശ്യമുള്ള സാധനങ്ങള്‍. ഇതുപയോഗിച്ചാണ് ലെമണ്‍ ഡയറ്റിനുള്ള പാനീയം തയ്യാറാക്കേണ്ടത്. അതിനായി ഒരു പാത്രത്തില്‍ അല്‍പ്പം വെള്ളമെടുത്ത് നന്നായി തണുപ്പിക്കുക.
ശേഷം മേല്‍പ്പറഞ്ഞ ചേരുവകള്‍ എല്ലാം ഇതില്‍ ചേര്‍ത്ത് രണ്ട് മിനിട്ട് ചൂടാക്കുക. ഇതിനുശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക. ഈ മിശ്രിതം ദിവസവും മൂന്ന് നേരം കുടിക്കുക. കുടിക്കുന്നതിന് മുന്‍പ് ഒരു ഐസ് ക്യൂബ് ഈ പാനീയത്തിലിടുക. ലെമണ്‍ ഡയറ്റ് ചെയ്യുമ്പോള്‍ പ്രാതലിന് ഫ്രൂട്ട് സലാഡ് മാത്രമേ കഴിക്കാവൂ. ഉച്ചഭക്ഷണത്തിന് പുഴുങ്ങിയ മുട്ടയും സാലഡും. അത്താഴത്തിന് സ്നാക്സോ ബദാമോ കഴിക്കാം. അഞ്ചുദിവസം കഴിയുമ്പോള്‍ മാറ്റങ്ങള്‍ വന്ന് തുടങ്ങും.