വീട്ടില്‍ പാറ്റ ശല്യം ഉണ്ടോ? എങ്കില്‍ ഇവ പരീക്ഷിച്ച് നോക്കു!

പാറ്റകള്‍ പാത്രങ്ങളിലും ഷെല്‍ഫുകളിലും തുണികളിലും മറ്റും കയറി ഇറങ്ങുന്നതിനൊപ്പം അസുഖങ്ങള്‍ പരത്തുകയും ചെയ്യുന്നുണ്ട്

പാറ്റകള്‍ ഉണ്ടാക്കുന്ന ശല്യവും ബുദ്ധിമുട്ടുകളും ചില്ലറയല്ല. വീട്ടമ്മമാരുടെ മുഖ്യശത്രുക്കളില്‍ ഒന്നാണ് പാറ്റകള്‍. അതുകൊണ്ട് തന്നെ പാറ്റയെ ഇല്ലാതാക്കുക എന്നത് വീട്ടമ്മമാര്‍ക്ക് ഒരു തലവേദനയാണ്. പാറ്റകള്‍ പാത്രങ്ങളിലും ഷെല്‍ഫുകളിലും തുണികളിലും മറ്റും കയറി ഇറങ്ങുന്നതിനൊപ്പം അസുഖങ്ങള്‍ പരത്തുകയും ചെയ്യുന്നുണ്ട്.

പാറ്റകളെ തുരത്താന്‍ ഇനി സഹായിക്കുന്ന വഴികള്‍ എന്തൊക്കെയെന്ന് നോക്കാം.

*വീട്ടില്‍ പാറ്റ ശല്യം ഇല്ലാതിരിക്കാന്‍ വീട് വൃത്തിയാക്കുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

*വീട്ടിനു അകത്തും പുറത്തും മാലിന്യങ്ങള്‍ ഇല്ലാതാക്കുകയാണ് ആദ്യം വേണ്ടത്. മാലില്യങ്ങള്‍ ഇല്ലതായാല്‍ പാറ്റശല്യം ഒരു പരിധി വരെ ഒഴിവാക്കാന്‍ സാധിക്കും.

*ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും മറ്റും വീടിനകത്ത് ഒരു ദിവസം പോലും കൂട്ടിയിടാതിരിക്കാന്‍ ശ്രദ്ധിക്കുക. വീട്ടിനുള്ളില്‍ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.വെള്ളം കെട്ടി നില്‍ക്കുന്നത് പാറ്റ ശല്യം വര്‍ദ്ധിക്കാന്‍ കാരണമാവും.

*തറയിലോ ഓടയിലോ വാഷ് ബേസിനിലോ വെള്ളം കെട്ടിനില്‍ക്കുന്നത് പാറ്റകള്‍ക്കും കൊതുകിനുമൊക്കെ വളരാനുള്ള സാഹചര്യം കൂടുതലായിരിക്കും.

*പാറ്റ ഗുളികയാണ് മറ്റെരു പ്രധാന പ്രതിവിധി. പല വിധത്തിലുള്ള പാറ്റഗുളികകള്‍ ലഭ്യമാണ്. പാറ്റശല്യം പൂര്‍ണമായും അവസാനിക്കാന്‍ നമുക്ക് ഈ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്.

*ബോറിക് ആസിഡ് വീടിനു ചുറ്റും തളിക്കുക. ഇത് പാറ്റകളെ ഇല്ലാതാക്കാന്‍ സഹായിക്കും. മസാല വിഭാഗത്തില്‍ പെടുന്ന വയനയില (ബെ ലീഫ്) പാറ്റയെ തുരത്താന്‍ നല്ലതാണ്. ഇത് ഒരു പാത്രത്തില്‍ ഇട്ട് അടുക്കളയില്‍ വയ്ക്കാം. പാറ്റ ശല്യമുള്ള സ്ഥലങ്ങളിലും അടുക്കളയിലെ ഷെല്‍ഫിലും ഇവ കഷ്ണങ്ങളായി മുറിച്ചിടുന്നതും നല്ലതാണ്.

*പനിക്കൂര്‍ക്കയുടെ ഇലും പാറ്റശല്യത്തിന് ഉത്തമനാണ്.

*ബേക്കിംഗ് സോഡയും പഞ്ചസാരയും കൂട്ടിക്കലര്‍ത്തി അടുക്കളയില്‍ ഇടുക. ബോറോക്സ് പാറ്റകളുള്ളിടത്ത് ഇടുക. പാറ്റയുടെ ശരീരത്തിലെ പുറംപാളിക്ക് ക്ഷതമുണ്ടാക്കാന്‍ ബോറോക്സിനാകും. ഇത് ഇവയുടെ ശരീരത്തില്‍ നിന്നുള്ള ജലനഷ്ടത്തിനും അതുവഴി അവയെ കൊല്ലാനും നല്ലതാണ്

Exit mobile version