മഞ്ഞള്‍ പൊടി, കടലമാവ് എന്നിവ പോലെ സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് ചെറുപയര്‍ പൊടിയും. മുഖത്തെ കുരുക്കള്‍ മാറാനും മുഖസംരക്ഷണത്തിനും ഏറെ നല്ലതാണ് ചെറുപയര്‍ പൊടി. പണ്ടത്തെ സ്ത്രീകള്‍ സൗന്ദര്യസംരക്ഷണത്തിനായി പ്രധാനമായി ഉപയോഗിച്ചിരുന്നത് ചെറുപയര്‍ പൊടിയായിരുന്നു. കുട്ടികള്‍ക്കു സോപ്പിനു പകരം ഉപയോഗിക്കാവുന്ന ഒന്നാണ് ചെറുപയര്‍ പൊടി.
ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ധാരാളമുണ്ട് ചെറുപയര്‍ പൊടിക്ക്. ഇത് ചര്‍മ്മത്തിന്റെ ഉള്ളിലേക്കിറങ്ങി ഇവ ചര്‍മ്മ കോശങ്ങളെ വൃത്തിയാക്കുന്നു. ചര്‍മ്മ കോശങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതു കൊണ്ടു തന്നെ കോശങ്ങള്‍ക്ക് ഇറുക്കം നല്‍കാനും ചര്‍മ്മം അയഞ്ഞു തൂങ്ങുന്നതും ചുളിവുകള്‍ വീഴുന്നതും തടയാനും ഇത് സഹായിക്കുന്നു. സോപ്പിനു പകരം ഉപയോഗിക്കാവുന്ന ഒന്നാണിത്.
മുഖത്തിന് നിറം വയ്ക്കാനുള്ള സ്വാഭാവിക വഴിയാണ് ചെറുപയര്‍, തൈര് ഫേസ് പായ്ക്ക്. തൈരിലെ ലാക്ടിക് ആസിഡ് സ്വാഭാവിക ബ്ലീച്ചിംഗ് ഗുണം നല്‍കുന്ന ഒന്നാണ്. ഇതു വഴി ചര്‍മ്മത്തിനു നിറം നല്‍കും. ചെറുപയര്‍ പൊടിയും തൈരും കലര്‍ത്തി മുഖത്തു പുരട്ടുന്നത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള സ്വാഭാവിക വഴിയാണ്. വരണ്ട ചര്‍മ്മം ഇല്ലാതാക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് ചെറുപയര്‍. ചെറുപയര്‍ പൊടിയും, തൈരും അല്‍പം നാരങ്ങ നീരും ചേര്‍ത്ത് മുഖത്തിടുന്നത് വരണ്ട ചര്‍മ്മം അകറ്റാന്‍ സഹായിക്കും.
Discussion about this post