ശരീരഭാരം കുറയ്ക്കാന്‍ ഒത്തിരി പരീക്ഷണങ്ങള്‍ നടത്തുന്നവരാണ് നമ്മളില്‍ പലരും. ഭക്ഷണം കഴിച്ചും അല്ലതെയും വ്യായാമം ചെയ്യതും അങ്ങനെ പല രീതികളിലും തടി കുറക്കുന്നവരുണ്ട്. എന്നാല്‍ ഇപ്പോള്‍ ജ്യൂസ് ഫാസ്റ്റിങ്ങ് ഏറെ പ്രചാരം നേടിയ ഒന്നാണ്.
ജ്യൂസ് മാത്രം കുടിച്ച് ശരീരഭാരം കുറയ്ക്കുന്ന രീതിയാണത്. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനും വിഷാംശം പുറംന്തള്ളാനും ജ്യൂസുകള്‍ സഹായിക്കും. പഴങ്ങളുടെയും പച്ചക്കറികളുടെയും ജ്യൂസ്, വെള്ളം, ഇവ മാത്രം കഴിച്ചു കൊണ്ടുള്ള ഭക്ഷണരീതിയാണ് ജ്യൂസ് ഫാസ്റ്റ് ഡയറ്റ് എന്ന് പറയുന്നത്.
പഴങ്ങളുടെയും പച്ചക്കറികളുടെയും ചാറില്‍ ധാരാളം ജീവകങ്ങളും ധാതുക്കളും ഫൈറ്റോ ന്യൂട്രിയന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ജ്യൂസ് ഡയറ്റ് ചെയ്യുന്നുവര്‍ ഓര്‍ഗാനിക് ആയ പച്ചക്കറികളും പഴങ്ങളും തിരഞ്ഞെടുക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
ജ്യൂസ് ഡയറ്റില്‍ പ്രധാനമായും ഉള്‍പ്പെടുത്തേണ്ട നാല് ജ്യൂസുകള്‍
കുക്കുമ്പര്‍ ജ്യൂസ്
ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും നല്ലത്് കുക്കുമ്പര്‍ ജ്യൂസ് ആണ്. ശരീരത്തില്‍ ജലാംശവും ആരോഗ്യവും നല്‍കുന്ന് ഒന്നാണ് കുക്കുമ്പര്‍ ജ്യൂസ്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ അകറ്റാനും ശരീരത്തില്‍ നിന്നും ടോക്സിനുകള്‍ പുറന്തള്ളാനും കുക്കുമ്പര്‍ ജ്യൂസ് സഹായിക്കും.
ബീറ്റ് റൂട്ട് ജ്യൂസ്
ബീറ്റ്റൂട്ട് ജ്യൂസില്‍ ആരോഗ്യകരമായ പോഷകങ്ങള്‍ ഏറെയുണ്ട്. എന്നാല്‍ കലോറി തീരെ കുറവുമാണ്. ഒരു ബീറ്റ്റൂട്ടില്‍ 35 കലോറി മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ തടികുറക്കാനും രക്തയോട്ടം വര്‍ധിപ്പിക്കാനും ഏറെ നല്ല ജ്യൂസാണ് ബീറ്റ് റൂട്ട് ജ്യൂസ്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള ഒന്നു കൂടിയാണ് ബീറ്റ്റൂട്ട്.
മുന്തിരി ജ്യൂസ്
കലോറി തീരെ കുറഞ്ഞ പഴമാണ് മുന്തിരി. ശരീരത്തിലേക്ക് കാര്‍ബോഹൈഡ്രേറ്റ് അധികമാകാതെ സഹായിക്കുന്നതാണ് മുന്തിരി ജ്യൂസ്. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ ദിവസവും ഒരു ഗ്ലാസ് മുന്തിരി ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
ക്യാരറ്റ് ജ്യൂസ്
ക്യാരറ്റ് ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിനും നല്ല ഉന്മേഷം നല്‍കാന്‍ ക്യാരറ്റ് ഗുണം ചെയ്യും. പതിവായി ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് യൗവനം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കും.