ധാന്യങ്ങളില്‍ പ്രധാനിയാണ് കടല. ധാരാളം മാംസ്യം അടങ്ങിയിട്ടുള്ള ഒരു ധാന്യം കൂടിയാണ് കടല. കടല ഉപയോഗിച്ച് വളരെ ചുരുങ്ങിയ സമയം കൊണ്ട് തയാറാക്കുവുന്ന ഒന്നാണ് കടല കബാബ്. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു വിഭവം കൂടിയാണ് ഇത്.
തയ്യാറാക്കാന്‍ വേണ്ട ചേരുവകള്‍
ചന കടല 1 കപ്പ്
ഉരുളക്കിഴങ് 2 കപ്പ്
സവാള 2 എണ്ണം
ഇഞ്ചി 1 ടീസ്പൂണ്‍
വെളുത്തുള്ളി 1 ടേബിള്‍സ്പൂണ്‍
മല്ലിയില അര കപ്പ്
ഗരം മസാല അര ടീസ്പൂണ്‍
മുളക് പൊടി 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍ പൊടി കാല്‍ ടേബിള്‍സ്പൂണ്‍
മല്ലിപൊടി അര ടേബിള്‍സ്പൂണ്‍
നാരങ്ങാനീര് അര ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
മുട്ട 1 എണ്ണം
ബ്രെഡ് ക്രമ്പ്‌സ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം…
ചന കടല ഒരു മണിക്കൂര്‍ വെള്ളത്തില്‍ ഇട്ടു വയ്ക്കുക. ശേഷം കുക്കറില്‍ അല്പം വെള്ളം ഒഴിച്ച് ചന കടലയും ഉരുളക്കിഴങ്ങും വേവിച്ചെടുക്കാം. ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇനി ഇഞ്ചിയും വെളുത്തുള്ളിയും മൂപ്പിക്കണം. ശേഷം സവാള വഴറ്റാം. ഇനി മസാലകള്‍ മൂപ്പിക്കാം. ഇനി ഇതും ചന കടല വേവിച്ചതും കിഴങ്ങ് വേവിച്ചതും നാരങ്ങാനീരും മിക്‌സിയില്‍ അരച്ചെടുക്കാം. അവസാനം മല്ലിയില ചെറുതായി അരിഞ്ഞതും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് എടുക്കുക. ഇനി കബാബിന്റെ രൂപത്തില്‍ കൈവെള്ളയില്‍ വച്ച് വട്ടത്തില്‍ പരത്തി എടുക്കാം. അവസാനം കബാബുകള്‍ മുട്ടയില്‍ മുക്കി പിന്നെ ബ്രെഡ് ക്രമ്പ്‌സില്‍ മുക്കി എണ്ണയില്‍ ഫ്രൈ ചെയ്തു എടുക്കാം.