പല ആളുകളും തലവേദനയ്ക്കും പല്ല് വേദനയ്ക്കും സ്ഥിരമായി വാങ്ങികഴിക്കാറുള്ള വേദനസംഹാരികളില്‍ ഒന്നാണ് മെഫ്താല്‍. ഇത് മിക്ക സ്ത്രീകളും ആര്‍ത്തവ കാലത്തെ വയറു വേദയ്ക്കും കഠിനമായ തലവേദനയ്ക്കും വാങ്ങി കഴിക്കാറുണ്ട്. അധികവും ആളുകള്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഈ ഗുളിക നേരിട്ട് പോയി മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് വാങ്ങിക്കാറാണ് പതിവ്.
എന്നാല്‍ വേദനസംഹാരിയായി ഉപയോഗിക്കുന്ന മെഫ്താല്‍ എന്ന മരുന്നിന്റെ പാര്‍ശ്വഫലങ്ങളെപ്പറ്റി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ ഫാര്‍മകോപ്പിയ കമ്മീഷന്‍ (ഐപിസി) ആണ് മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് പുറത്തിറക്കിയത്.
ഇതില്‍ അലര്‍ജിക്ക് കാരണമാകുന്ന മെഫനാമിക് ആസിഡ് എന്നറിയപ്പെടുന്ന പദാര്‍ത്ഥം അടങ്ങിയിട്ടുണ്ടെന്ന് ഐപിസി രേഖപ്പെടുത്തിയിട്ടുണ്ട്.
നോണ്‍-സ്റ്റിറോയിഡല്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഡ്രഗ് (NSAID), മെഫ്തല്‍ സ്പാകളില്‍ മെഫനാമിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കടുത്ത അലര്‍ജി പ്രതിപ്രവര്‍ത്തനത്തിന് കാരണമാകും. ഇത് Drug Reaction with Eosinophilia and Systemic Symptoms (DRESS) syndrome എന്ന അലര്‍ജിയ്ക്ക് കാരണമാകുന്നതായി മുന്നറിയിപ്പ് നല്‍കുന്നു. വിവിധ മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെപ്പറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.
ബ്ലൂ ക്രോസ് ലബോറട്ടറീസിന്റെ മെഫ്താല്‍, മാന്‍കൈന്‍ഡ് ഫാര്‍മയുടെ മെഫ്‌കൈന്‍ഡ് പി, ഫൈസറിന്റെ പോണ്‍സ്റ്റാന്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മെഫനോര്‍മം എന്നിവയാണ് ഈ മരുന്നിന്റെ വിവിധ ബ്രാന്‍ഡുകള്‍.
DRESS സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെ?
പനി: ഡ്രെസ്സ് സിന്‍ഡ്രോം ബാധിച്ച രോഗികളില്‍ സാധാരണയായി കടുത്ത പനി പ്രകടമാകാം.
ചര്‍മ്മ തിണര്‍പ്പ്: ഡ്രെസ്സ് സിന്‍ഡ്രോം മൂലം ചുണങ്ങും ചൊറിച്ചിലും ചുവപ്പും അനുഭവപ്പെടാം. ഇത് സാധാരണയായി മുഖത്ത് ആരംഭിച്ച് ശരീരത്തിലേക്ക് വ്യാപിക്കുന്നു.
ലിംഫോസൈറ്റോസിസ്: ഒരു തരം വെളുത്ത രക്താണുക്കളാണ് ലിംഫോസൈറ്റുകള്‍. ഇത് സാധാരണയായി വൈറല്‍ അല്ലെങ്കില്‍ ബാക്ടീരിയ അണുബാധ മൂലമാണ് ഉണ്ടാകുന്നത്.
വീര്‍ത്ത ലിംഫ് നോഡുകള്‍: ഡ്രെസ്സ് സിന്‍ഡ്രോം ലിംഫ് നോഡുകളില്‍ വീക്കം ഉണ്ടാക്കും. അതിനാല്‍ അത് ശ്രദ്ധിക്കപ്പെടാതെ പോകരുത്.
ആന്തരികാവയവങ്ങളുടെ വീക്കം : ഡ്രെസ്സ് സിന്‍ഡ്രോം കരള്‍, ശ്വാസകോശം തുടങ്ങിയവ അവയവങ്ങളില്‍ വീക്കം ഉണ്ടാക്കാം.
Discussion about this post