താരനും മുടികൊഴിച്ചിലും നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കില്‍ ഇത് പരീക്ഷിച്ച് നോക്കു

ഫോളിക്ക് ആസിഡ്, വിറ്റാമിന്‍ കെ, സി എന്നിവയാണ് മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്നത്

ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ഒന്നാണ് മുടികൊഴിച്ചിലും താരനും. ഇതിന് കാരണങ്ങള്‍ പലതുണ്ടാകാം. തലയില്‍ ഒഴിയ്ക്കുന്ന വെള്ളം മുതല്‍ പോഷകാഹാരക്കുറവു വരെ ഇതിനുള്ള കാരണങ്ങളാണ്. മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന, മുടിയ്ക്കു വളര്‍ച്ച നല്‍കുന്ന, തിളക്കവും മൃദുത്വവും നല്‍കുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. അതിലെന്നാണ് ഉലുവ.

താരനും മുടികൊഴിച്ചിലും മാത്രമല്ല മറ്റ് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഉള്ള ഒരു ഉത്തമ ഔഷധകൂട്ടാണ് ഉലുവ. ഫോളിക്ക് ആസിഡ്, വിറ്റാമിന്‍ കെ, സി എന്നിവയാണ് മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്നത്. താരനും മുടികൊഴിച്ചിലും തടയാന്‍ സഹായിക്കുന്ന ഉലുവ ഹെയര്‍ പായ്ക്ക് ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്ന് നോക്കാം.

ഉലുവ ഹെയര്‍ പായ്ക്ക് ഉപയോഗിക്കേണ്ട വിധം…

ഒരു കപ്പ് ചൂടുവെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ ഉലുവയിട്ട് 15 മിനിറ്റ് വയ്ക്കുക. ശേഷം ഈ വെള്ളം തലയോട്ടിയില്‍ മസാജ് ചെയ്യുക. 15 മിനിറ്റ് മസാജ് ചെയ്ത ശേഷം ഒരു ഷാംപൂ ഉപയോഗിച്ച് കഴുകാം.

തലേ ദിവസം രാത്രി ഒരു കപ്പ് വെള്ളത്തില്‍ ഉലുവയിട്ട് വയ്ക്കുക. ശേഷം രാവിലെ അതിലേക്ക് അല്‍പം നാരങ്ങ നീര് ചേര്‍ത്ത് തലയോട്ടിയില്‍ മസാജ് ചെയ്യുക. പേന്‍ ശല്യം, താരന്‍ എന്നിവ അകറ്റാന്‍ നല്ലൊരു പായ്ക്കാണിത്.

രണ്ട് കപ്പ് വെള്ളത്തില്‍ അല്‍പം ഉലുവയും നാരങ്ങ നീരും തേങ്ങപാലും ചേര്‍ത്ത് തല നല്ല പോലെ കഴുകുക. മുടി തിളക്കമുള്ളതാക്കാനും മുടിയ്ക്ക് ബലം കിട്ടാനും ഈ പായ്ക്ക് സഹായിക്കും.

Exit mobile version