ശരീരത്തിലെ വിഷവസ്തുക്കളെ പുറംതള്ളാന്‍ കുമ്പളങ്ങ ജ്യൂസ് ശീലമാക്കാവുന്നതാണ്. സമൃദ്ധമായി മൂത്രം പോകുന്നതിനും മൂത്രക്കല്ലുകളെ അലിയിക്കുന്നതിനും കഴിവുള്ള ഇത് ശ്വാസകോശങ്ങളെയും കിഡ്‌നിയെയും ഉത്തേജിപ്പിക്കും. കുമ്പളങ്ങാനീരില്‍ ഇരട്ടിമധുരം ചേര്‍ത്ത് സേവിച്ചാല്‍ അപസ്മാരം ശമിക്കുന്നതാണ്. ആന്തരാവയവങ്ങളില്‍ അടിഞ്ഞുകൂടിയ വിഷവസ്തുക്കള്‍ പുറന്തള്ളാന്‍ കുമ്പളങ്ങ പ്രധാന പങ്ക് വഹിക്കുന്നു. കുമ്പളങ്ങാനീര് 10 മില്ലി വീതം രണ്ടു നേരവും ശീലമാക്കണം. ദഹനക്കേട്, ഛര്‍ദ്ദി എന്നിവയെ ശമിപ്പിക്കും
ശരീരത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാനുള്ള കഴിവ് കുമ്പളങ്ങയ്ക്കുണ്ട്. ദിവസവും കുമ്പളങ്ങ ജ്യൂസായോ അല്ലാതെ കഴിക്കുന്നത് ശരീരത്തിലെ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ അകറ്റി എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കും. രക്തയോട്ടം വര്‍ധിപ്പിക്കാനും രക്തശുദ്ധിക്കും കുമ്പളങ്ങ നല്ലൊരു മരുന്നാണ്. പ്രമേഹരോഗികള്‍ കുമ്പളങ്ങ ധാരാളമായി ഉപയോഗിക്കുന്നത് പ്രവര്‍ത്തനം നിലച്ചുപോയ ഇന്‍സുലിന്‍ ഉല്പാദനകോശങ്ങളെ പുനര്‍ജ്ജീവിപ്പിക്കുന്നതിനും, ഇന്‍സുലിന്‍ കുത്തിവെയ്പ്പിന്റെ അളവ് കുറയ്ക്കുവാനും കഴിയുന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കുമ്പളങ്ങ ഉത്തമമാണ്.
ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മലബന്ധ പ്രശ്‌നം അകറ്റാന്‍ സഹായിക്കുന്നു. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ഉറക്കക്കുറവിനും നല്ലൊരു പ്രതിവിധിയാണ് കുമ്പളങ്ങ. ആന്റിഓക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിട്ടുമാറാത്ത ചുമ, തുമ്മല്‍, ജലദോഷം എന്നിവ അകറ്റാന്‍ ഏറ്റവും നല്ലതാണ് കുമ്പളങ്ങ. യൂറിനറി ഇന്‍ഫെക്ഷന്‍ ഇന്ന് മിക്കവരിലും കണ്ട് വരുന്ന് പ്രശ്‌നമാണ്. മൂത്രത്തിലെ അണുബാധ മാറാന്‍ കുമ്പളങ്ങ ജ്യൂസില്‍ അല്‍പം ഇഞ്ചി ചേര്‍ത്ത് കഴിക്കുന്നത് ഗുണം ചെയ്യും. ശരീരത്തില്‍ ജലാംശം വേണ്ട തോതില്‍ നിലനിര്‍ത്തിയാല്‍ രോഗങ്ങള്‍ ഒരു പരിധി വരെ അകറ്റാനാകും.