സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിച്ച് വരുന്ന ഒന്നാണ് ഗ്ലിസറിന്‍. ഇന്ന് വിപണിയില്‍ ലഭ്യമായ ഭൂരിഭാഗം സൗന്ദര്യവര്‍ധക വസ്തുക്കളിലും ഗ്ലീസറിന്റെ സാന്നിധ്യം ഉണ്ട്. ചര്‍മ്മ കോശങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കാന്‍ ഗ്ലിസറിനു കഴിയും.പഞ്ചസാരയും ആല്‍ക്കഹോളും കൂടിച്ചേര്‍ന്ന ഗ്ലിസറിനില്‍ ഓക്സിജനും കാര്‍ബണും ഹൈഡ്രജനും അടങ്ങിയിട്ടുണ്ട്. ഇവ മുഖത്തെ മിനുസപ്പെടുത്തും കൂടാതെ മുഖസൗന്ദര്യം കൂട്ടുകയും ചെയ്യും. മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാനുളള ക്രീമുകളില്‍ ധാരാളം ഗ്ലിസറിന്‍ അടങ്ങിയിട്ടുണ്ടെങ്കിലും നേരിട്ട് ഉപയോഗിക്കുന്നതാണ് കൂടുതല്‍ ഫലപ്രദം.
എണ്ണമയമുളള പ്രകൃതക്കാര്‍ക്ക് ഗ്ലിസറിന്‍ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. മുഖത്തിന് ആവശ്യമായ ജലാംശവും ഗ്ലിസറിന്‍ നല്‍കും. സണ്‍സ്ക്രീന്‍ ലോഷനായും ഗ്ലിസറിന്‍ ഉപയോഗിക്കാം. ചുണ്ട് വിണ്ട് കീറുന്നതിനും ഗ്ലിസറിന്‍ ഫലപ്രദമാണ്. ഗ്ലിസറിനൊപ്പം അര ടീസ്പൂണ്‍ കടലമാവ്, ഒരു ടീസ്പൂണ്‍ തൈര്, അര ടീസ്പൂണ്‍ മഞ്ഞള്‍പൊടി എന്നിവ നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. പിന്നീട് തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ഇത്തരത്തില്‍ പലവിധേനയും ഗ്ലിസറിന്‍ ഉപയോഗിക്കാവുന്നതാണ്.
Discussion about this post