നിര്‍ത്താതെയുള്ള തുമ്മല്‍ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. അലര്‍ജിയുള്ളവരിലാണ് തുമ്മല്‍ കൂടുതലായും ഉണ്ടാകുന്നത്. തുമ്മല്‍ കൂടിയാല്‍ പിന്നെ അത് ക്രമേണ ശ്വാസകോശത്തില്‍ നീര്‍ക്കെട്ടും ശരീരത്തിലെ രോഗപ്രതിരോധ പ്രവര്‍ത്തനത്തിന് തടസവുമുണ്ടാക്കും. ഇത് ശ്വാസമുട്ടലിനും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. തുമ്മല്‍ അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ഒറ്റമൂലികള്‍ പരിചയപ്പെടാം.
തേന്‍
തുമ്മല്‍ അകറ്റാന്‍ ഏറ്റവും നല്ലതാണ് തേന്‍. തേനില്‍ ഡക്‌സ്‌ട്രോമിത്തോഫന്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് ചുമ, തുമ്മല്‍, ജലദോഷം എന്നിവ അകറ്റാന്‍ സഹായിക്കും. രണ്ട് ടീസ്പൂണ്‍ തേനില്‍ അല്‍പം നാരങ്ങനീര് ചേര്‍ത്ത് കഴിക്കുന്നത് തുമ്മല്‍ ശമിക്കാന്‍ സഹായിക്കും.
പുതിനച്ചെടി
ധാരാളം ഔഷധഗുണങ്ങളുള്ള ഒന്നാണ് പുതിനച്ചെടി. പുതിനാ ജലദോഷം, ചുമ എന്നിവ അകറ്റാന്‍ മാത്രമല്ല മുറിവുണ്ടായാല്‍ പെട്ടെന്ന് ഉണങ്ങാനും സഹായിക്കുന്നു. രണ്ട് സ്പൂണ്‍ പുതിനയിലയുടെ നീരും ഒരു നുള്ള് കുരുമുളകും അല്‍പം തേനും ചേര്‍ത്ത് കഴിച്ചാല്‍ തുമ്മല്‍ കുറയ്ക്കാനാകും.
ഇഞ്ചി
ജലദോഷം, ചുമ എന്നിവ അകറ്റാന്‍ ഏറ്റവും നല്ലതാണ് ഇഞ്ചി. ആദ്യം ഇഞ്ചി നന്നായി കഴുകിയ ശേഷം ചെറുചൂടുവെള്ളത്തിലിട്ട് വയ്ക്കുക. വെള്ളത്തിലിട്ട് അരമണിക്കൂര്‍ കഴിഞ്ഞ് കുടിക്കുക. ഇഞ്ചിയില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കുന്നതും തുമ്മല്‍ അകറ്റാന്‍ വളരെ നല്ലതാണ്.
ഏലയ്ക്ക
ഏലയ്ക്കാപ്പൊടി തേനില്‍ ചാലിച്ച് കഴിക്കുന്നത് ചുമ, ജലദോഷം എന്നിവ അകറ്റാന്‍ സഹായിക്കും. ഏലയ്ക്ക വെറുതെയോ ചായയിലോ ചേര്‍ത്ത് കഴിക്കുന്നത് തുമ്മല്‍ അകറ്റാന്‍ നല്ലതാണ്.
തുളസിയില
ചതച്ച തുളസിയിലയും കുരുമുളകുപൊടിയും ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ചേര്‍ത്ത്, തിളപ്പിച്ച് നേര്‍ പകുതിയാക്കി കഴിച്ചാല്‍ ജലദോഷം, ചുമ, എന്നിവ ശമിക്കും.
ചെറുനാരങ്ങ
ചെറുനാരങ്ങയുടെ നീര് ഒരു ഗ്ലാസ് തിളപ്പിച്ച വെള്ളത്തില്‍ ഒഴിച്ചശേഷം ആവശ്യത്തിന് പഞ്ചസാരയും ചേര്‍ത്ത് ചെറുചൂടോടെ രാത്രി ഭക്ഷണത്തിനുശേഷം കഴിക്കുക. ഇത് രണ്ടോ മൂന്നോ ദിവസം ആവര്‍ത്തിക്കുക.
Discussion about this post