രാവിലെ എഴുന്നേറ്റാല്‍ ഉടനെ ഒരു ഗ്ലാസ് ചൂട് ചായയോ അല്ലെങ്കില്‍ കാപ്പിയോ കുടിക്കുന്നതാണ് മിക്കവരുടെയും ശീലം. എന്നാല്‍ ഇതിന് പകരം ഒരു ഗ്ലാസ് ചൂടു വെള്ളം കുടിക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് ശരീരത്തിന് മൊത്തത്തില്‍ ഗുണം ചെയ്യുമത്രേ.
ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം…
ചെറു ചൂട് വെള്ളം കുടിക്കുന്നതാണ് ശരീരത്തിന് ഏറ്റവും നല്ലത്. ദഹനത്തിനു തുടങ്ങി ചര്മസൗന്ദര്യത്തിനുവരെ ഇത് സഹായിക്കും.
ശരീരത്തിലെ ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളാനും അതുവഴി രക്തചംക്രമണം മെച്ചപ്പെടുത്താനും ചൂടുവെള്ളം സഹായിക്കുന്നു.
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. ചൂടുവെള്ളം പേശികളിലും മറ്റും അടിഞ്ഞ് കൂടുന്ന കൊഴുപ്പിനെ അലിയിക്കുന്നു. കൂടാതെ, എല്ലിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് ചൂടുവെള്ളം. ഒരു ഗ്ലാസ്സ് ചൂടുവെള്ളം കുടിക്കുന്നത് എല്ലിന്റെ ബലം വര്‍ദ്ധിപ്പിക്കുന്നു.
വെറുംവയറ്റില്‍ ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് മലവിസര്‍ജ്ജനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. മാത്രമല്ല, മാലിന്യങ്ങളെ കൂടുതല്‍ എളുപ്പത്തില്‍ പുറന്തള്ളാന്‍ സഹായിക്കുന്നു. അങ്ങനെ മലബന്ധത്തിന്റെ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നു.
ബുദ്ധിക്ക് ഉണര്‍വ്വ് കിട്ടാന്‍ ഏറ്റവും നല്ലതാണ് ചൂടുവെള്ളം. ഇത് പലപ്പോഴും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഉന്മേഷവും ഉണര്‍വ്വും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ, വരണ്ട ചര്‍മ്മം ഇല്ലാതാക്കാന്‍ ചൂടുവെള്ളം ഏറ്റവും നല്ലതാണ്. വൃക്കയുടെ ആരോഗ്യത്തിനും ചൂടുവെള്ളം നല്ലതാണ്. ചൂടുവെള്ളം വൃക്കയിലെ കല്ലിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
Discussion about this post