മഴക്കാലമാകുന്നതോടെ ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം വളരെയധികം കൂടാറുണ്ട്. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ ക്യത്യമായി തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്തില്ലെങ്കില്‍ മരണം വരെ സംഭവിച്ചേക്കാം.
ഈഡിസ് ഈജിപ്റ്റെ എന്ന കൊതുകുകളില്‍ നിന്ന് പകരുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഈഡിസ് കൊതുകുകള്‍ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിനുള്ളില്‍ കയറിയാല്‍ അഞ്ച് മുതല്‍ എട്ട് ദിവസം എടുത്താണ് രോഗം പുറത്തേക്ക് പ്രകടമാകുന്നത്.
അതികഠിനമായ തലവേദനയും പനിയും ശരീരവേദന, തൊലിപ്പുറത്ത് ചുവന്ന പാടുകള്‍, ഛര്‍ദ്ദി എന്നിങ്ങനെയൊക്കെയാണ്
ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.
എന്നാല്‍ രോഗം ഭേദപ്പെട്ടാലും ആരോഗ്യത്തെ വീണ്ടെടുക്കാന്‍ പലര്‍ക്കും സാധിക്കാറില്ല. നമ്മുടെ ഭക്ഷണരീതിയില്‍ ചിലത് ശ്രദ്ധിക്കാനായാല്‍ പക്ഷേ ഒരു പരിധി വരെ പെട്ടെന്ന് തന്നെ ഡെങ്കിപ്പനിയുടെ ക്ഷീണത്തെ മറികടക്കാന്‍ നമുക്ക് സാധിച്ചേക്കാം. അവ എന്തൊക്കെയെന്നു നോക്കാം.
പ്രകൃതിദത്തമായ പാനീയങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. ഇളനീര്‍, ചെറുനാരങ്ങാ ജ്യൂസ് എന്നിവ കഴിക്കുന്നത് ഏറെ നല്ലതാണ്.
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നല്ലതുപോലെ കഴിക്കുന്നതും ഡെങ്കിപ്പനിയുണ്ടാക്കിയ ക്ഷീണത്തെ അതിജീവിക്കാന്‍ ഏറെ സഹായിക്കും. കട്ടത്തൈര്, മൂങ്ദാല്‍, പനീര്‍, ക്വിനോവ എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്.
കൂടാതെ, പൊടിക്കാത്ത ധാന്യങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുന്നതും ഏറെ നല്ലതാണ്. ഓട്ട്‌സ് എല്ലാം ഇത്തരത്തില്‍ കഴിക്കുന്നതാണ് ഉചിതം. റൈസും കഴിക്കുന്നത് നല്ലതാണ്.
ഫോളിക് ആസിഡ്, വൈറ്റമിന്‍ കെ എന്നിവ ഉള്‍പ്പെടുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഡെങ്കിപ്പനിയുടെ ക്ഷീണത്തെ അതിജീവിക്കാന്‍ സഹായിക്കും. കിവി, മാതളം, ബ്രൊക്കോളി എന്നിവയെല്ലാം ഇതിനുദാഹരണമാണ്.
Discussion about this post