നിരവധി ആരോഗ്യ ഗുണങ്ങളാണ് ബ്ലൂബെറിക്കുള്ളത്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ബ്ലൂബെറി. ഇത് പേശികളെ ബലപ്പെടുത്തുന്നതിന് മാത്രമല്ല, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും സമ്മര്‍ദ്ദത്തെ ചെറുക്കുകയും ചെയ്യുന്നുന്നു.
കൂടാതെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ബ്ലൂബെറി സഹായിക്കുന്നു. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍, നാരുകള്‍ എന്നിവയാല്‍ നിറഞ്ഞതാണ് ബ്ലൂബെറി.
ബ്ലൂബെറി കഴിക്കുന്നത് രക്തത്തിലെ ആന്റിഓക്സിഡന്റുകളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ധാരാളം ബ്ലൂബെറി കഴിക്കുന്നത് കോശജ്വലന അവസ്ഥകളുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യതയും കുറയ്ക്കുന്നു.
ബ്ലൂബെറി കഴിച്ചാല്‍ കൊളസ്‌ട്രോള്‍ സന്തുലിതമാക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. കൂടാതെ ദഹനപ്രശ്നങ്ങള്‍ എന്നിവയില്‍ നിന്ന് നമ്മളെ സംരക്ഷിക്കാന്‍ ബ്ലൂബെറിക്ക് സാധിക്കും. ആന്റി ഓക്സിഡന്റ് സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കാന്‍സര്‍, ഹൃദയ രോഗങ്ങള്‍, അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ അപകടകരമായ രോഗങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു.
Discussion about this post