ഈ ലക്ഷണങ്ങളുണ്ടോ…രക്താര്‍ബുദത്തിനെ കരുതാം!!

ഭക്ഷണക്രമവും ജീവിത ശൈലിയും മാറിയതോടെ രോഗങ്ങളും വര്‍ധിച്ചിരിക്കുകയാണ്. മഹാമാരികള്‍ വന്നാല്‍ തന്നെ രക്ഷപ്പെടാനുള്ള സാധ്യതകളും വിരളമാണ്. രക്തക്കുഴലുകളെയും മജ്ജയെയും ബാധിക്കുന്ന രക്താര്‍ബുദത്തിനെ കുറിച്ച് കൂടുതല്‍ അറിയാം.

രക്തത്തെയും മജ്ജയെയും ബാധിക്കുന്ന തരം അര്‍ബുദങ്ങളെയാണ് രക്താര്‍ബുദം.
ശ്വേത രക്താണുക്കളുടെ അമിതവും അനിയന്ത്രിതവുമായ വര്‍ദ്ധനയാണ് രക്താര്‍ബുദത്തിന് പ്രധാന കാരണം. പ്രാരംഭ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ക്ഷീണവും ബലഹീനതയും: ഈ ലക്ഷണങ്ങള്‍ പലരിലും സാധാരണയായി പ്രകടമാകാറുണ്ട്. എന്നാല്‍ അമിതമായ ക്ഷീണവും ബലഹീനതയും പ്രകടമാകുന്നുണ്ടെങ്കില്‍ രക്താര്‍ബുദത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാകാം. അനീമിയ ഉള്ളവരിലും ഇത്തരം ലക്ഷണങ്ങള്‍ കാണപ്പെടാറുണ്ട്.

ശരീരഭാരം കുറയുന്നത്: നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തില്‍ പെട്ടെന്നുള്ള ശരീരഭാരം കുറയുന്നതും രക്താര്‍ബുദത്തിന്റെ കാരണങ്ങളിലൊന്നാണ്.

അസ്ഥികളിലെ വേദന: സന്ധികളിലെ വേദനകള്‍, മുതുക് വേദന തുടങ്ങിയ നാഡീ വേദനകള്‍ അവഗണിക്കാതിരിക്കുക. ഈ വേദനകള്‍ തുടര്‍ച്ചയായി കാണപ്പെടുന്നുണ്ടെങ്കില്‍ വൈദ്യ സഹായം തേടേണ്ടതാണ്.

രാത്രി വിയര്‍ക്കുന്നത്: മുറിയിലെ താപനിലയുമായി ബന്ധമില്ലാതെ രാത്രി വിയര്‍ക്കുന്നത് ആശങ്കാജനകമാണ്. അവയ്ക്ക് വിവിധ കാരണങ്ങളുണ്ടാകാമെങ്കിലും, ചിലത് രക്താര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ചതവ്, രക്തസ്രാവം: മോണയില്‍ നിന്നുള്ള അമിത രക്ത സ്രാവം അല്ലെങ്കില്‍ പരിക്കുകള്‍ സംഭവിച്ചതിനു മുറിവുകള്‍ ഉണങ്ങാതിരിക്കുക തുടങ്ങിയവയും രക്താര്‍ബുദത്തെ സൂചിപ്പിക്കുന്നു. ഈ ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ഉടനടി ഡോക്ടറെ സമീപിക്കുക.

Exit mobile version