ആരോഗ്യത്തിന് മികച്ച ഭക്ഷണമാണ് മുട്ട. അയണ്‍, പ്രോട്ടീന്‍ എന്നിവയുടെ കലവറയായ മുട്ട കഴിക്കുന്നത് നല്ലതാണെന്നാണ് പുതിയ പഠനം. മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കൂടുമെന്നതുകൊണ്ടാണ് പലരും മുട്ടയെ ഭക്ഷണത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്നത്. എന്നാല്‍ ഒരിക്കലും കൊളസ്‌ട്രോള്‍ കൂടുകയല്ല, കൊളസ്‌ട്രോള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കൊണ്ട് കരള്‍ പ്രവര്‍ത്തിച്ചു അമിതമായ കൊളസ്‌ട്രോളിനെ അഡ്ജസ്റ്റ് ചെയ്യും.
ദിവസവും മുട്ട കഴിക്കുന്നത് മൂലം വിളര്‍ച്ച പോലെ ഉള്ള അസുഖങ്ങള്‍ കുറയ്ക്കുവാന്‍ സഹായകരമാകും. പ്രാതലില്‍ മുട്ട ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കുവാനും ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുവാനും സഹായിക്കും. തലച്ചോറിന്റെ ആരോഗ്യത്തിനു ഏറെ നല്ലതാണ് മുട്ട. ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നത് വഴി അവരുടെ കുഞ്ഞിന്റെ ആരോഗ്യം വര്‍ധിക്കും. ദിവസവും മുട്ട കഴിക്കുന്നതു കാഴ്ച വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു. തിമിരം കുറയുവാനും ഇതു സഹായിക്കും. മുടി, നഖം എന്നിവയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. സള്‍ഫര്‍, സിങ്ക് , വൈറ്റമിന്‍ എ, ബി 12 എന്നിവയടങ്ങിയതാണ് കാരണം.
കൂടാതെ, ടൈപ്പ്-2 പ്രമേഹത്തിനുള്ള സാധ്യത വളരെക്കുറയ്ക്കും എന്ന് പഠനം പറയുന്നു. യൂണിവേഴ്സിറ്റി ഔഫ് ഇസ്റ്റേണ്‍ ഫിന്‍ലാന്‍ഡില്‍ നടന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍. ദിവസവും ഒരു മുട്ട കഴിക്കുന്ന പുരുഷന്മാരില്‍ കഴിക്കാത്തവരെ അപേക്ഷിച്ച് ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത കുറവാണെന്ന് പഠനം വ്യക്തമാക്കുന്നു. രക്തത്തില്‍ ടൈപ്പ്-2 പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്ന അമിനോ അസിഡ് തൈറോസിന്‍ അടക്കം നിരവധി കെമിക്കലുകള്‍ ഉണ്ട്.
മോളിക്യുലര്‍ ആന്‍ഡ് ഫുഡ് റിസേര്‍ച്ചിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദിവസവും മുട്ട കഴിക്കുന്നത് രക്തത്തിലെ മെറ്റബോളിസത്തെ കൃത്യമായ രീതിയില്‍ നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് സ്റ്റെഫിന നോര്‍മാന്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. എന്നാല്‍ ദിവസവും ഒന്നിലധികം മുട്ട കഴിച്ചാല്‍ കോളസ്ട്രോള്‍ ഉയരാനുള്ള സാധ്യതയുണ്ടെന്ന് മുന്‍കാലത്തെ ചില പഠനങ്ങളില്‍ കണ്ടെത്തിരുന്നു.
Discussion about this post