മുട്ട അമിതമായി കഴിച്ചാലുള്ള പ്രശ്‌നങ്ങള്‍ ഇവയാണ്…

ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട.

വിറ്റാമിനും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് മുട്ട. എല്ലാ ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ ആരോഗ്യത്തോടെയും സുരക്ഷിതമായും തുടരാന്‍ ഒരു ദിവസം 3 ല്‍ കൂടുതല്‍ മുട്ട കഴിക്കാതിരിക്കാന്‍ ശ്രമിക്കുക.

പ്രോട്ടീന്റെ ഏറ്റവും മികച്ച സ്രോതസ്സുകളില്‍ ഒന്നാണ് മുട്ട. ഒരു മുട്ടയില്‍ ഏകദേശം 7 ഗ്രാം ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീന്‍, 5 ഗ്രാം നല്ല കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍, ഇരുമ്പ് തുടങ്ങിയ ഒന്നിലധികം മൈക്രോ ന്യൂട്രിയന്റുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു.

മുട്ട കഴിക്കുന്നത് നല്ലതാണെങ്കില്‍ പോലും അമിതമായി കഴിക്കുന്നത് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാമെന്നാണ് പഠനം പറയുന്നത്. മുട്ട അമിതമായി കഴിക്കുന്നത് ദഹന വ്യവസ്ഥയെ മോശമായി ബാധിക്കും. ഇത് അസഹനീയമായ വയറു വേദനയ്ക്ക് കാരണമാവുകയും ചെയ്യും. മുട്ട കഴിക്കുന്നത് കൊണ്ട് ഏതെങ്കിലും തരത്തിലുള്ള അലര്‍ജിയുള്ളവരാണെങ്കില്‍ അത് വീണ്ടും വഷളാകാന്‍ സാധ്യതയുണ്ട്.


അതുപോലെ, കൊളസ്ട്രോള്‍ നില ഉയര്‍ന്ന ആളുകള്‍ മുട്ടയുടെ മഞ്ഞക്കുരു ഒഴിവാക്കണം. പ്രമേഹം, വൃക്കരോഗം തുടങ്ങിയവയുള്ളവര്‍ മുട്ട ഒഴിവാക്കുന്നതാണ് നല്ലത്. തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് സഹായകരമായ കോളിന്‍ എന്ന പോഷകം മുട്ടയിലുണ്ട്. ഇത് നാഡികളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. ല്യൂട്ടീന്‍, സീസാന്തിന്‍ എന്നീ ആന്റി ഓക്‌സിഡന്റുകള്‍ മുട്ടയിലുണ്ട്. ഇവ കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു.

Exit mobile version