ചര്‍മ്മകാന്തി മെച്ചപ്പെടുത്താന്‍ നമ്മളില്‍ പലരും ഉപയോഗിക്കുന്ന ഒന്നാണ് റോസ് വാട്ടര്‍. ഒരു പ്രകൃതിദത്ത ടോണര്‍ ആണ് റോസ് വാട്ടര്‍. ഇത് ചര്‍മ്മത്തെ മോയ്സ്ചറൈസ് ചെയ്യാന്‍ സഹായിക്കുന്നു. ഇതോടൊപ്പം ചര്‍മ്മ സുഷിരങ്ങള്‍ ശുദ്ധീകരിക്കാനും സഹായിക്കുന്നുണ്ട്. കൂടാതെ ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും റോസ് വാട്ടര്‍ സഹായിക്കും.
റോസ് വാട്ടറില്‍ ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തെ കരുവാളിപ്പും മുഖക്കുരുവും കുറയ്ക്കാന്‍ സഹായിക്കുന്നു. റോസ് വാട്ടറില്‍ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ചുവപ്പിന് കാരണമാകുന്ന ഏത് ബാക്ടീരിയയെയും നശിപ്പിക്കാന്‍ സഹായിക്കും.
കൂടാതെ, ഇത് കണ്ണിന് ചുറ്റുമുള്ള കറുത്ത വൃത്തങ്ങള്‍ കുറയ്ക്കുന്നു. റോസ് വാട്ടര്‍ മുഖത്ത് പുരട്ടിയ ശേഷം ഐസ് ക്യൂബ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ചര്‍മ്മം സുന്ദരമാകാന്‍ ഗുണം ചെയ്യും. അതുപോലെ, രാത്രി ഉറങ്ങുന്നതിന് മുമ്പ് മുഖത്ത് റോസ് വാട്ടര്‍ പുരട്ടുന്നതാണ് നല്ലത്. മുഖം നന്നായി കഴുകി തുടച്ചതിന് ശേഷം റോസ് വാട്ടര്‍ മുഖത്ത് തേച്ച് ഉറങ്ങാവുന്നതാണ്. രാവിലെയാകുമ്പോള്‍ മുഖം നല്ല സോഫ്റ്റായി വരികയും ചെയ്യും.
Discussion about this post