ഡാര്‍ക്ക് ചോക്ലേറ്റുകളില്‍ അടങ്ങിയിരിക്കുന്ന ഫ്‌ളെവനോയിഡുകള്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ തടയാന്‍ സഹായകമാകുമെന്നാണ് ഈയിടെ നടന്ന ചില പഠനങ്ങളിലൂടെ വ്യക്തമാകുന്നത്. 70 മുതല്‍ 85 ശതമാനം വരെ കൊക്കോ അടങ്ങിയ 100 ഗ്രാം ചോക്ലേറ്റ് ബാറില്‍ നാരുകള്‍, ഇരുമ്പ്, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ് ഇവയുണ്ട്. 600 കലോറി അടങ്ങിയ ഇതില്‍ പഞ്ചസാരയും ഉള്ളതിനാല്‍ മിതമായ അളവില്‍ ചോക്ലേറ്റ് കഴിക്കുന്നത് ഏറെ ഗുണകരമാണ്.
പോളിഫിനോളുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതിലൂടെ സാധിക്കും. ഡാര്‍ക്ക് ചോക്ലേറ്റില്‍ കാണുന്ന ഫ്ലേവനോളുകള്‍ രക്തസമ്മര്‍ദം കുറച്ച് ഹൃദയത്തിലേക്കും തലച്ചോറിലേക്കുമുള്ള രക്തപ്രവാഹം കൂട്ടി ഹൃദയാരോഗ്യമേകുകയും ചെയ്യുന്നു. രക്തക്കുഴലുകളുടെ കട്ടി കുറയാന്‍ സഹായിക്കുന്ന തിയോബ്രോമിന്‍ എന്ന ആല്ക്കലോയ്ഡ് ഡാര്‍ക്ക് ചോക്ലേറ്റില്‍ ധാരാളമുണ്ട്. മനസിനെ ശാന്തമാക്കാനും ഉണര്‍വേകാനും ഇവ സഹായിക്കുന്നു.
ഡാര്‍ക്ക് ചോക്ലേറ്റില്‍ ഓര്‍ഗാനിക് സംയുക്തങ്ങള്‍ ധാരാളമുണ്ട്. ഇത് രക്തസമ്മര്‍ദം കുറയ്ക്കാനും ശരീരത്തിലെ രക്തപ്രവാഹം മെച്ചപ്പെടുത്താനും സഹായിക്കുന്നു.നാരുകളും ധാതുക്കളും ഡാര്‍ക്ക് ചോക്ലേറ്റിലുണ്ട്. ഒലേയിക് ആസിഡ്, സ്റ്റിയറിക് ആസിഡ്, പാമിറ്റിക് ആസിഡ് ഇവയും ഡാര്‍ക്ക് ചോക്ലേറ്റിലുണ്ട്.
കൂടാതെ, ഡാര്‍ക്ക് ചോക്ലേറ്റിലടങ്ങിയ ഫ്ലേവനോളുകള്‍ ചര്‍മത്തെ സംരക്ഷിക്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താനും ഡാര്‍ക്ക് ചോക്ലേറ്റ് സഹായിക്കുന്നു
Discussion about this post