അച്ഛന്‍മാര്‍ പുകവലിക്കുന്നത് ആണ്‍മക്കളെ ദോഷകരമായി ബാധിക്കുമെന്ന് പഠനം. ആണ്‍മക്കളില്‍ പ്രത്യുത്പാദനശേഷി കുറയുമെന്നാണ് കണ്ടെത്തല്‍.
17-20 പ്രായക്കാരായ 104 സ്വീഡിഷ് പൗരന്മാരിലാണ് പഠനം നടന്നത്. നിക്കോട്ടിന്റെ അംശം എന്ന കണക്ക് മാറ്റിനിര്‍ത്തിയാണ് വിലയിരുത്തേണ്ടതെന്ന് പഠനം തെളിയിക്കുന്നു. അമ്മമാര്‍, അവര്‍ ജീവിക്കുന്ന അന്തരീക്ഷം, അമ്മയുടെ പുകവലി ശീലം എന്നിവക്ക് പുറമെ അച്ഛന്‍ പുകവലിക്കുന്നതും ഗുരുതരമായി ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കും. പുകവലിക്കാത്ത മാതാപിതാക്കളുടെ കുട്ടികളെക്കാള്‍ 51% കുറവ് ബീജോല്പാദനം ആണ് മറ്റുകുട്ടികളില്‍ കണക്കാക്കുന്നത്.
പുകവലിക്കാരായ അച്ഛന്മാരുടെ പെണ്‍കുട്ടികള്‍ക്ക് പ്രത്യുല്പാദന ശേഷി കുറയുമെന്നും തെളിഞ്ഞിട്ടുണ്ട്. അതിനാല്‍ ഗരഭകാലത്ത് അമ്മമാരുടെ ശീലങ്ങള്‍ മാത്രം ശ്രദ്ധിക്കപ്പെടുന്ന രീതി തിരുത്തണമെന്നും സ്വീഡന്‍ സര്‍വ്വകലാശാലയിലെ പ്രൊഫ. ജോനാഥന്‍ ആവശ്യപെടുന്നു.
‘കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങള്‍ നടക്കണം. ഒരാളുടെ പുകവലി തലമുറകളില്‍ വരെ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുമെന്ന നിഗമനത്തെ വളരെ ഗൗരവത്തോടെ കാണണമെന്നും’ ആക്സല്‍സണ്‍ പറയുന്നു.
അച്ഛന്റെ പ്രായവും രോഗങ്ങളും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തില്‍ പ്രതിഫലിച്ചേക്കാം. മാത്രമല്ല പുകവലി ഒരാളുടെ DNA തകരാറിലാക്കുകയും അടുത്ത തലമുറയുടെ ബീജത്തിന്റെ DNAയില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുമത്രേ. പ്ലസ് വണ്‍ മാസികയിലാണ് വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചത്.
Discussion about this post