നഫ്റ്റാലന്‍: വിശാലമായി കുളിയ്ക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ക്രൂഡ് ഓയിലില്‍ കുളിയ്ക്കുന്നവരെ കുറിച്ച് കേട്ടിട്ടുണ്ടോ ? അസൈര്‍ബൈജാനില്‍ ആളുകള്‍ കുളിക്കുന്നത് ക്രൂഡ് ഓയിലിലാണ്. കറുത്ത സ്വര്‍ണം എന്നറിയപ്പെടുന്ന ക്രൂഡ് ഓയിലിന്റെ വലിയ ശേഖരമുള്ള നാടാണ് അസര്‍ബൈജാന്‍. എണ്ണശേഖരത്തിന്റെ പേരില്‍ ലോകം അറിയപ്പെടുന്ന രാജ്യമായ അസര്‍ബൈജാനിന്റെ തലസ്ഥാനമായ ബാകുവില്‍ നിന്നും 320 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന ചെറിയൊരു പട്ടണമാണ് നാഫ്റ്റലന്‍. ഈ നാടാണ് ക്രൂഡ് ഓയില്‍ കുളിയ്ക്ക് വലിയ പ്രചാരം നല്‍കിയത്.
100 വര്‍ഷത്തോളമായി ക്രൂഡ് ഓയിലില്‍ കുളിക്കുന്നതിനായി നാഫ്റ്റലന്‍ സന്ദര്‍ശകര്‍ എത്താന്‍ തുടങ്ങിയിട്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ ആളുകള്‍ ഇവിടെയെത്തി ക്രൂഡ് ഓയിലില്‍ കുളിക്കാറുണ്ട്. ആരോഗ്യകരമായി ഏറെ ഗുണങ്ങള്‍ ക്രൂഡ് ഓയിലിന് ഉണ്ടെന്നാണ് നാഫ്റ്റലന്‍ സന്ദര്‍ശിക്കുന്നവര്‍ പറയുന്നത്. 50 ശതമാനത്തോളം നാഫ്തലീനും ഹൈഡ്രോകാര്‍ബണും അടങ്ങിയ ക്രൂഡ് ഓയിലില്‍ കുളിക്കുന്നത് 70 ചര്‍മ്മ രോഗങ്ങള്‍ക്കും അസ്ഥി സംബന്ധമായ രോഗങ്ങളുടെയും ശമനത്തിനും ഉത്തമമാണ്. കൂടാതെ അണുനാശിനിയായും അനസ്‌തേഷ്യയ്ക്കും ഇവ ഉപയോഗിക്കാറുണ്ട്.
അസ്ഥി-മാംസപേശികള്‍ സംബന്ധമായ രോഗങ്ങള്‍, ത്വക് രോഗങ്ങള്‍, ഗൈനക്കോളജിക്കല്‍, മൂത്രസംബന്ധമായ രോഗങ്ങള്‍, വാതരോഗം തുടങ്ങി രോഗങ്ങള്‍ക്കുള്ള ഉത്തമ ചികിത്സിയാണ് ക്രൂഡ് ഓയിലില്‍ കുളിക്കുന്നതെന്നും അത് നല്ല ഫലം നല്‍കുമെന്നത് തെളിയിക്കപ്പെട്ടതാണെന്നും ഖുറബാഗ് സ്പായിലെ മെഡിക്കല്‍ വിദഗ്ധന്‍ അസീര്‍ വാഗിഫോവ് സിഎന്‍എന്‍ ട്രാവലിനോട് പറഞ്ഞു.നാഫ്റ്റലനില്‍ ഒന്‍പതോളം റിസോര്‍ട്ടുകളിലാണ് ഈ എണ്ണകുളി ഒരുക്കിയിട്ടുള്ളത്.
1926 മുതലാണ് ഇവിടങ്ങളില്‍ ക്രൂഡ് ഓയില്‍ കുളി ഏര്‍പ്പെടുത്തിയത്. ഇവിടത്തെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും എന്നും സന്ദര്‍ശകരുടെ തിരക്കായിരിക്കും. 15,000 ആളുകളാണ് ഒരു വര്‍ഷം നാഫ്റ്റലന്‍ സന്ദര്‍ശിക്കാനെത്തുന്നത്. ആറ് വയസു മുതല്‍ 40 വയസുവരെയുള്ളവരാണ് നാഫ്റ്റലനിലെ പ്രധാന സന്ദര്‍ശകര്‍. കറുത്ത സ്വര്‍ണം എന്നറിയപ്പെടുന്ന ക്രൂഡ് ഓയിലിന്റെ വലിയ ശേഖരമുള്ള നാടാണ് അസര്‍ബൈജാന്‍.
Discussion about this post