പകലുറക്കം ആരോഗ്യത്തിനു നല്ലതല്ല. ഹൃദ്രോഗമടക്കം പലരോഗങ്ങള്‍ക്കും ഇത് കാരണമാകാറുണ്ട്.പകല്‍നേരത്തെ ഉറക്കം നമ്മുടെ ജീവിതക്രമത്തെ താളംതെറ്റിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പകല്‍ നേരത്തെ ഉറക്കം രാത്രിയിലെ ഉറക്കത്തെ ബാധിക്കുമെന്നതാണ് ആദ്യത്തെ കാരണം.
ശരീരത്തിലെ ഇന്‍സുലിന്‍ ലെപ്ട്ടിന്‍ പോലെയുള്ള ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ ഈ പകലുറക്കം തകിടംമറിക്കും. ഇത് ഒബിസിറ്റി, പ്രമേഹം അലസത, രക്തസമ്മര്‍ദ്ദം എന്നീ രോഗങ്ങള്‍ക്കും കാരണമാകും. പകലുറക്കം ശീലമുള്ളവര്‍ക്ക് രക്തസമ്മര്‍ദം വരാനുള്ള സാധ്യത 13-19 ശതമാനമാണ്. മധ്യവയസ്സിലാണ് പലപ്പോഴും ഈ പകലുറക്കം ആരോഗ്യത്തെ ബാധിക്കുന്നത്.
പകലുറക്കം അമിത ക്ഷീണം, ഓര്‍മക്കുറവ് പോലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാമെന്ന് പിറ്റ്സ്ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.
Discussion about this post