ഒരാളുടെ ശാരീരികാരോഗ്യത്തോളം പ്രധാനമാണ് മാനസികാരോഗ്യവും. ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അഞ്ചില്‍ ഒരാള്‍വീതം മാനസികരോഗം അനുഭവിക്കുന്നവരാണ്. തൊഴില്‍, സാമൂഹിക ബന്ധങ്ങള്‍ എന്നിവിടങ്ങളിലെ വിജയത്തിന് മാനസികാരോഗ്യം മുഖ്യമാണ്. മാനസികാരോഗ്യം കുറയുമ്പോള്‍ ആണ് നമ്മള് സമൂഹത്തില്‍ നിന്നും ഒറ്റപെട്ട് പോകുന്നത്.
ജോലി, സുഹൃത്തുക്കള്‍, പങ്കാളി, കുടുംബം എന്നിവരുമായുള്ള ബന്ധം, സാമ്പത്തിക സ്ഥിതി, മുന്‍കാല അനുഭവങ്ങള്‍ ചിലപ്പോള്‍ ഒരാളുടെ മാനസികാരോഗ്യത്തെ തകര്‍ക്കും. എന്നാല്‍ ചില ആളുകളെ ശ്രദ്ധിച്ചിട്ടില്ലേ അവര്‍ എന്ത് പ്രശ്നം ഉണ്ടായാലും അതിനെ പോസിറ്റീവായി കാണാന്‍ ശ്രമിക്കും. ഇവര്‍ മെന്റലി സ്ട്രോങ്ങ് ആണെന്ന് നമുക്ക് പറയാം. എന്താണ് ഇവരെ മറ്റുള്ളവരില്‍ നിന്നും വേര്‍തിരിക്കുന്ന ഘടകം? അത്തരം ചില ഘടകങ്ങളെ ഒന്ന് പരിചയപ്പെടാം.
കാര്യങ്ങള്‍ പറയുകയല്ല പ്രവര്‍ത്തിക്കും
നല്ല മനസികാരോഗ്യമുള്ള ആളുകളുടെ ലക്ഷണമാണ് കാര്യങ്ങളെ പക്വതയോടെ സമീപിക്കുകയും അത് വേണ്ട വിധം ചെയ്തു തീര്‍ക്കുകയും ചെയ്യുക എന്നത്. ചില ആളുകളെ ശ്രദ്ധിച്ചിട്ടില്ലേ, അവര്‍ വളരെയധികം പ്ലാനുകള്‍ മനസ്സില്‍ കൊണ്ടുനടക്കും എന്നാല്‍ ഒന്നും പ്രാവര്‍ത്തികമാകില്ല. എങ്കില്‍ ചിലര്‍ പ്ലാന്‍ ചെയ്യുന്നത് എന്തോ അത് തന്നെ ചെയ്തു തീര്‍ക്കും.
അമിതമായ വികാരപ്രകടനങ്ങള്‍ ഇല്ല
ദേഷ്യമോ സങ്കടമോ അമിതമായി വികാരങ്ങളെ പുറത്തു കാണിക്കാത്തവരാണ് ഇവര്‍. വികാരങ്ങളെ എങ്ങനെ അടക്കി നിര്‍ത്തണം എന്ന് നിശ്ചയമുള്ളവര്‍ ആണ് നല്ല മാനസികാരോഗ്യമുള്ളവര്‍. ആവശ്യമില്ലാത്ത വഴക്കുകള്‍ക്ക് ഒന്നും ഇവരെ കിട്ടില്ല.
മാറ്റങ്ങളെ ഉള്‍കൊള്ളും
നല്ല മാറ്റങ്ങളെ ഉള്കൊള്ളുകയും ഏതു കാര്യത്തിലും നല്ലത് മാത്രം കണ്ടെത്തി അത് പിന്തുടരുകയും ചെയ്യുന്നവര്‍ ആണ് ഇവര്‍. കാര്യങ്ങളുടെ രണ്ടു വശങ്ങളെ കുറിച്ചു ചിന്തിച്ചു പ്രവര്‍ത്തിക്കാന്‍ ഇവര്‍ മിടുക്കരാണ്.
എന്ത് കൊണ്ട്
ഒരു പ്രശ്നം ഉണ്ടായാല്‍ അത് എന്ത് കൊണ്ട് എന്ന് ചിന്തിച്ചു അതിനെ വിലയിരുത്താന്‍ ഇവര്‍ക്ക് കഴിയും. അമിതമായി പ്രതികരിക്കാതെ കാര്യങ്ങളുടെ കിടപ്പുവശം മനസിലാക്കി ഇവര്‍ പെരുമാറും.
സന്തോഷം കണ്ടെത്തും
ചെറിയ കാര്യങ്ങള്‍ക്ക് പോലും ഇവര്‍ക്ക് സന്തോഷം കണ്ടെത്താന്‍ സാധിക്കും. അതുപോലെ എന്ത് ജോലി ചെയ്യാന്‍ ആണെങ്കിലും അതില്‍ സന്തോഷം കണ്ടെത്തി ആസ്വദിച്ചു ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കും.
സ്വന്തം സമയം
തങ്ങള്‍ക്കായി ഒരല്പം സമയം നീക്കി വെയ്ക്കാന്‍ ഇഷ്ടമുള്ളവര്‍ ആണ് ഇവര്‍. കുറച്ചു നേരം സ്വന്തം ഇഷ്ടത്തിനനുസരിച്ച് തനിയെ ഇരിക്കാന്‍ ഇവര്‍ ഇഷ്ടപ്പെടുന്നു. ഈ സമയം ഇവരില്‍ അധികം പേരും ചെയ്യേണ്ട കടമകളെ കുറിച്ചാകും ചിന്തിക്കുക.
അവസരങ്ങള്‍
അവസരങ്ങള്‍ തങ്ങളെ തേടി വരുന്നതിലും മുന്‍പ് അവ തേടി പോകുന്നവര്‍ ആണ് ഇവര്‍. നല്ല അവസരങ്ങള്‍ അതുകൊണ്ട് തന്നെ ഇവരെ കാത്തിരിക്കും.
മനസ്സില്‍ ഒന്നും വെയ്ക്കില്ല
ആരെങ്കിലും നിന്നും എന്തെങ്കിലും മോശമായ അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ പോലും ഇവര്‍ അത് മനസ്സില്‍ സൂക്ഷിച്ചു പ്രതികാരം ചെയ്യാന്‍ ഒന്നും മെനക്കെടില്ല. ആ അനുഭവത്തിലൂടെ താന്‍ എന്ത് പാഠമാണ് പഠിച്ചത് എന്നാകും ഇവര്‍ ചിന്തിക്കുക. മാത്രമല്ല അതും മനസിലിട്ട് പെരുമാറാതെ മുന്നോട്ട് ചിന്തിച്ചു തുടങ്ങുന്നവരാണിവര്.
ചെറിയ വിജയങ്ങള്‍ക്കും സന്തോഷിക്കും
എല്ലാവര്ക്കും സാധിക്കുന്ന കാര്യമല്ല ഇത്. ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് പോലും ഇവര്‍ക്ക് സന്തോഷം കണ്ടെത്താന്‍ സാധിക്കും മാത്രമല്ല എത്ര ചെറിയ നേട്ടവും ഇവര്‍ക്ക് സന്തോഷം നല്‍കുന്നതാണ്.
Discussion about this post