18 രോഗികളില്‍ എല്ലാവരുടെയും കാന്‍സര്‍ ഭേദമായി : പരീക്ഷണം വന്‍ വിജയം

ന്യൂയോര്‍ക്ക് : മെഡിക്കല്‍ രംഗത്ത് വന്‍ വഴിത്തിരിവിന് സാധ്യത. ലോകത്ത് ആദ്യമായി കാന്‍സര്‍ പൂര്‍ണമായും ഭേദമാക്കാന്‍ കഴിയുന്ന മരുന്ന് കണ്ടുപിടിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മലാശയ അര്‍ബുദം ബാധിച്ച 18 രോഗികളില്‍ നടത്തിയ പരീക്ഷണമാണ് വിജയിച്ചത്.

ഡോസ്റ്റാര്‍ലിമാബ് എന്ന മരുന്ന് ആറ് മാസം കഴിച്ചപ്പോള്‍ എല്ലാ രോഗികളും ക്യാന്‍സര്‍ മുക്തരായതായാണ് റിപ്പോര്‍ട്ട്. ആറ് മാസത്തിനിടെ ഓരോ മൂന്ന് മാസത്തെ ഇടവേളകളിലാണ് രോഗബാധിതര്‍ക്ക് മരുന്ന് നല്‍കിയത്. എല്ലാവരിലും ക്യാന്‍സര്‍ പൂര്‍ണമായി ഇല്ലാതായി. അര്‍ബുദ രോഗചികിത്സയില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ പ്രത്യാശയേകുന്ന ഒരു കണ്ടെത്തലെന്ന് പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലോണ്‍ കെറ്ററിംഗ് കാന്‍സര്‍ സെന്ററിലെ ഡോ.ലൂയിസ് എ ഡയസ് ജെ പറഞ്ഞു.

Also read : മുറിവില്‍ മരുന്ന് വെയ്ക്കാന്‍ അമ്മക്കുരങ്ങും കുഞ്ഞും ആശുപത്രിയില്‍ : വീഡിയോ വൈറല്‍

മലാശയ കാന്‍സറിന് കീമോതെറാപ്പിക്കും ശസ്ത്രക്രിയയ്ക്കും വിധേയരായ രോഗികളിലാണ് പരീക്ഷണം നടത്തിയത്. എന്‍ഡോസ്‌കോപിയിലും എംആര്‍ഐ സ്‌കാനിലും കാന്‍സര്‍ കണ്ടെത്താനായില്ല. റിസള്‍ട്ട് പ്രതീക്ഷ നല്‍കുന്നതാണെങ്കിലും കൂടുതല്‍ പേരില്‍ പരീക്ഷണം നടത്തിയാലേ ഇത് എത്രമാത്രം വിപ്ലവകരമാണെന്ന് പറയാന്‍ കഴിയൂ എന്ന് ഗവേഷകര്‍ അറിയിച്ചിട്ടുണ്ട്.

Exit mobile version