രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വെറുംവയറ്റില്‍ തന്നെ വെള്ളം കുടിക്കുന്നത് ഒരു നല്ല ശീലമാണെന്ന് ആരോഗ്യവിദഗ്ദ്ധര്‍. ആറു മുതല്‍ എട്ടു മണിക്കൂര്‍ വരെയുള്ള നീണ്ട ഉറക്കത്തിനു ശേഷം ദിവസം മുഴുവന്‍ ഊര്‍ജം ലഭിക്കാന്‍ ശരീരത്തിന് ജലം ആവശ്യമാണ്. ഇത് ദിവസം മുഴുവന്‍ ഊര്‍ജം നിലനിര്‍ത്താനും ആരോഗ്യത്തോടെ ഇരിക്കാനും സഹായിക്കുന്നു.
ഒരു ഗ്ലാസ് വെള്ളം കുടിച്ചു ദിവസം തുടങ്ങുന്നത് ചര്‍മത്തിന്റെ ആരോഗ്യവും തിളക്കവും നിലനിര്‍ത്താനും വര്‍ധിപ്പിക്കാനും സഹായിക്കും. കുടല്‍ ശുദ്ധമാക്കാനും വയറിന്റെ പ്രവര്‍ത്തനങ്ങള്‍ സുഖമമാക്കാനും ദിവസവും ഇളം ചുടുവെള്ളം കുടിച്ചു തുടങ്ങുന്നതും നല്ലതാണ്. രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് മെറ്റാബോളിസം വര്‍ധിപ്പിക്കും. അധികമായ കലോറി കത്തിച്ചുകളഞ്ഞ് അമിതഭാരത്തില്‍ നിന്നു ശരീരത്തെ സംരക്ഷിക്കാനും ഇതു കൊണ്ടു സാധിക്കുന്നു. ശരീരത്തില്‍ കടന്നുകൂടുന്ന അണുബാധയെ ചെറുത്ത് രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ ഇതു സഹായിക്കും.
രക്തത്തിലെ വിഷാംശം നീക്കം ചെയ്ത് രക്തം ശുദ്ധിയാക്കാനും കൂടാതെ പുതിയ രക്തകോശങ്ങള്‍ ഉണ്ടാകുന്നതിന്റെ വേഗത വര്‍ധിപ്പിക്കാനും വെറും വയറ്റില്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതു കൊണ്ട് സാധിക്കും. വെറുവയറ്റില്‍ കുടിക്കുന്ന ഒരു ഗ്ലാസ് വെള്ളത്തിന് അന്നനാളത്തിന്റെയും കുടലിന്റെയും ആരോഗ്യത്തെ സംരക്ഷിക്കാനുള്ള കഴിവുണ്ട്. ആന്തരീകാവയവങ്ങളുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നു.
കൂടാതെ ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തി മലബന്ധം ചെറുക്കാന്‍ വെറുവയറ്റില്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് കൊണ്ട് സാധിക്കുന്നു.
വെറുംവയറ്റില്‍ വെള്ളം കുടിക്കുന്ന രീതി ജപ്പാനിലാണ് കൂടുതല്‍ പ്രചാരം നേടിയത്. പ്രഭാത ഭക്ഷണത്തിന് 30 മിനിറ്റ് മുമ്പ് വെറും വയറ്റില്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ജപ്പാനിലെ ജീവിതശൈലിയില്‍ പെട്ട കാര്യമാണ്.
Discussion about this post