കെമിക്കലിനോട് ബൈ പറഞ്ഞോളൂ.. മുടിയഴകിന് ഇതാ ചില നുറുങ്ങു വിദ്യകള്‍, വെറും 10 മിനിറ്റ് നേരത്തെ കാര്യം മാത്രം…

പല പെണ്‍കുട്ടികള്‍ക്കും പേടി മുടിയുടെ കാര്യത്തിലാണ്. അകാലനര, കൊഴിച്ചില്‍, താരന്‍ എന്നുവേണ്ട നിരവധി രോഗങ്ങളാണ് അവര്‍ക്ക് പറയാനുള്ളത്. എന്നാല്‍ പാര്‍ലറും കെമിക്കല്‍സും ഉപയോഗിച്ച് മതിയായവര്‍ക്ക് ഇതാ ചില ആയുര്‍വ്വേദ ടിപ്‌സ്..

മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ഹെന്ന ചെയ്യുന്നത്. വീട്ടില്‍ തന്നെ ഹെന്ന ഉണ്ടാക്കാം….

നാല് ടീസ്പൂണ്‍ ചെറുനാരങ്ങാ നീരില്‍ കാപ്പിപ്പൊടി സമം ചേര്‍ത്ത് രണ്ട് മുട്ടയും ഒരു ടീസ്പൂണ്‍ ഉലുവപ്പൊടിയും ഇടുക. മൈലാഞ്ചിപ്പൊടിയും ചേര്‍ക്കുക. ഇത് തേയില ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ ചേര്‍ത്ത് കുഴമ്പ പരുവത്തിലാക്കുക. ഒരു മണിക്കൂറിനു ശേഷം ഹെന്ന ബ്രഷ് ഉപയോഗിച്ച് തലയിലും മുടിയിലും തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിനുശേഷം കഴുകാം.

വേപ്പിലയ്ക്കും ഉണ്ട് ചില കഴിവുകള്‍..

നാലു കപ്പ് ചൂടുവെള്ളത്തിലേക്ക് രണ്ടു കൈപ്പിടി വേപ്പില കുതിര്‍ത്തു വയ്ക്കുക. പിറ്റേ ദിവസം മുടി കഴുകാന്‍ ഈ വെള്ളം ഉപയോഗിക്കാം. വേപ്പില വെളളത്തില്‍ കുതിര്‍ത്തു വെച്ച് അരച്ചു കുഴമ്പാക്കി തലയോട്ടിയില്‍ അരമണിക്കൂര്‍ പുരട്ടുന്നതും മുടികൊഴിച്ചിലിനും താരനും പരിഹാരമാണ്. ആര്യവേപ്പിന്‍ തൊലി അരച്ച് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് വേപ്പിലയിട്ടു കാച്ചിയ വെള്ളത്തില്‍ കഴുകി കളയുന്നതും മുടിയഴകിന് നല്ലതാണ്.

Exit mobile version