ശരീരത്തിന് ഭംഗിയും ആരോഗ്യവും ഉണ്ടാകുന്നതിന് ശരിയായ ആഹാരക്രമമം മാത്രമല്ല വ്യായാമവും വളരെ ആവശ്യമാണ്. ഭക്ഷണകാര്യത്തില്‍ കൃത്യത കാണിക്കുന്ന പലരും വ്യായാമത്തിന്റെ കാര്യത്തില്‍ അവഗണന കാണിക്കാറുണ്ട്. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് ആഹാരം പോലെ തന്നെ വ്യായാമവും ദിനചര്യകളില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.
ശരീരത്തിന് രൂപം നല്‍കുന്നതിലും ആരോഗ്യം നിലനിര്‍ത്തുന്നതിലും വ്യായാമത്തിന്റെ പങ്ക് വളരെ ഏറെയാണ്. ആരോഗ്യമുള്ള ശരീരത്തിന് വേണ്ടി മാത്രമല്ല വ്യായാമം ശീലമാക്കേണ്ടത് ഇത് അസുഖങ്ങള്‍ ഭേദമാക്കാനും സഹായിക്കും. യോഗ പോലുള്ള വ്യായാമങ്ങള്‍ മാനസിന്റെ ആരോഗ്യം ഉദ്ദേശിച്ചുള്ളതാണ്.
യോഗ, നടത്തം, ഓട്ടം, നീന്തല്‍ ഇങ്ങനെ ഏത് തരം വ്യായാമം ചെയ്യുന്നതും ശരീരത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ സഹായിക്കും. ദിവസവും 35 മിനിറ്റ് നടന്നാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താമെന്ന് പഠനം. ആഴ്ച്ചയില്‍ മൂന്ന് ദിവസം സൈക്ലിംഗ് ചെയ്യുന്നതും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പഠനത്തില്‍ പറയുന്നു.
പ്രായമേറുമ്പോള്‍ തലച്ചോര്‍ ചുരുങ്ങാം. കൃത്യമായി വ്യായാമം ചെയ്യുമ്പോള്‍ തലച്ചോറിലെ ഓര്‍മ്മകോശമായ ഹിപ്പോക്യാപസിന്റെ അളവ് വര്‍ധിക്കുന്നതാണ് ഇതിന് കാരണം. വ്യായാമം തലച്ചോറിലേക്കുള്ള രക്തയോട്ടം കൂട്ടുകയും കോശങ്ങളെ ശക്തിപ്പെടുത്തുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുമെന്ന് പഠനത്തില്‍ പറയുന്നു. യുഎസിലെ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. തലച്ചോറിനെ മാത്രമല്ല ഹൃദയ സംബന്ധമായ അസുഖങ്ങള്‍ അകറ്റാനും വ്യായാമം സഹായിക്കുമെന്ന് ഗവേഷകനായ ജെയിംസ് ബ്ലൂമെന്റല്‍ പറയുന്നു.
ജേണല്‍ ന്യൂറോളജി എന്ന മാഗസിനില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഹൃദയ സംബന്ധമായ അസുഖങ്ങളുമുള്ള 160 ചെറുപ്പക്കാരിലാണ് പഠനം നടത്തിയത്. ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് , ഓര്‍മശക്തി കുറഞ്ഞു വരിക, തീരുമാനങ്ങളെടുക്കാനുള്ള പ്രയാസം ഇത്തരം പ്രശ്‌നങ്ങളും പഠനത്തില്‍ പങ്കെടുത്ത ചെറുപ്പക്കാരില്‍ കാണാമായിരുന്നുവെന്ന് ഗവേഷകന്‍ ജെയിംസ് പറയുന്നു. ഉപ്പും മധുരം അടങ്ങിയ ഭക്ഷണങ്ങളും നിയന്ത്രിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനാകുമെന്ന് പഠനത്തില്‍ പറയുന്നു.
Discussion about this post