ന്യൂഡല്‍ഹി : കോവിഡ് ബാധിച്ചവര്‍ രോഗമുക്തരായി മൂന്ന് മാസത്തിന് ശേഷം മാത്രമേ വാക്‌സീന്‍ സ്വീകരിക്കാവൂ എന്ന് കേന്ദ്രം. നേരത്തേയുണ്ടായിരുന്ന മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തത വരുത്തിയാണ് പുതിയ നിര്‍ദേശം. കരുതല്‍ ഡോസ് ഉള്‍പ്പടെയുള്ളവയ്ക്ക് സമയപരിധി ബാധകമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
The Additional Secretary & Mission Director NHM writes a letter to states and UT's that if a beneficiary tests positive then all vaccination including precaution dose to be deferred by 3 months after recovery. pic.twitter.com/bQvW9scGpn
— ANI (@ANI) January 22, 2022
Also read : ഹിന്ദു ദൈവങ്ങളുടെ ചിത്രവുമായി കിറ്റ്കാറ്റ് : വിവാദം, പിന്‍വലിച്ച് നെസ്‌ലെ
കേന്ദ്ര ആരോഗ്യ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി വികാസ് ആണ് ഇക്കാര്യം അറിയിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കത്തയച്ചിരിക്കുന്നത്. സംസ്ഥാനങ്ങളില്‍ വാക്‌സീന്‍ എടുക്കുന്ന കാലയളവിനെ ചൊല്ലി ആശയക്കുഴപ്പം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ വിശദീകരണം.