ലണ്ടന്‍ : ലോകത്താകമാനം ആശങ്ക പടര്‍ത്തുന്ന കോവിഡ് വകഭേദം ഒമിക്രോണിനെ പ്രതിരോധിക്കാന്‍ തുണികൊണ്ടുള്ള മാസ്‌കുകള്‍ അപര്യാപ്തമെന്ന് ആരോഗ്യ വിദഗ്ധര്‍. ഫാഷന്‍ ഉത്പന്നമെന്ന നിലയില്‍ തുണികൊണ്ട് വിവിധ നിറത്തില്‍ നിര്‍മിക്കുന്ന മാസ്‌കുകള്‍ക്കെതിരെയാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയത്.
മൂന്ന് പാളികളായി നിര്‍മിക്കുന്ന മാസ്‌കുകളില്‍ ഉപയോഗിക്കുന്ന തുണിയുടെ ഗുണനിലവാരം അനുസരിച്ചാവും പ്രതിരോധശേഷിയെന്ന് ഓക്‌സഫോര്‍ഡ് സര്‍വകലാശാലയിലെ ഫ്രൊ.ത്രിഷ് ഗ്രീന്‍ഹര്‍ഗ് വ്യക്തമാക്കി.”പല മാസ്‌ക് ഉത്പാദകരും ഗുണനിലവാരം കുറഞ്ഞ തുണിയാണ് ഉപയോഗിക്കുന്നത്. ഇപ്പോള്‍ വിപണിയിലുള്ള പല മാസ്‌കുകളും ഫാഷന്‍ ഉത്പന്നങ്ങള്‍ മാത്രമാണ്. 95 ശതമാനം കണികകളെയും തടഞ്ഞുനിര്‍ത്തുന്നുവെന്ന് ഉറപ്പുനല്‍കുന്ന മാസ്‌കുകളാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പല മാസ്‌കുകള്‍ക്കും ഈ ഗുണമില്ല.” അദ്ദേഹം പറഞ്ഞു.
എത്രയധികം ഫില്‍ട്ടറേഷന്‍ ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും വായും മൂക്കും കൃത്യമായി മൂടുന്നില്ല എങ്കില്‍ മാസ്‌ക് കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നും കഴുകിയ ശേഷം വീണ്ടും ഉപയോഗിക്കാം എന്നുള്ളതുകൊണ്ടാണ് തുണി മാസ്‌കുകള്‍ വാങ്ങുന്നതെങ്കില്‍ വീണ്ടും ഉപയോഗിക്കാവുന്നതും കണികകളെ നന്നായി തടഞ്ഞുനിര്‍ത്തുന്നതുമായ മാസ്‌കുകള്‍ വിപണിയില്‍ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post