ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം

ആരോഗ്യകരമായ ജീവിതത്തിന് ഹീമോഗ്ലോബിന്റെ പങ്ക് വളരെ പ്രാധാന്യം അര്‍ഹിക്കുന്നതിനാല്‍, രക്തത്തിലെ ഇതിന്റെ സാധാരണ അളവ് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഇരുമ്പ് നിറഞ്ഞ പ്രോട്ടീന്‍ ആണ് ഹീമോഗ്ലോബിന്‍. ശരീരം മുഴുവന്‍ ഓക്സിജന്‍ എത്തിക്കുന്നത് ഈ പ്രോട്ടീനാണ്. ശ്വാസകോശത്തില്‍ നിന്നും ശരീരത്തിന്റെ എല്ലാ കോശങ്ങളിലേക്കും ഓക്സിജന്‍ എത്തിക്കുക എന്നതാണ് ഇതിന്റെ പ്രധാന ചുമതല. അതിനാല്‍ ജീവകോശങ്ങള്‍ക്ക് ശരിയായ പ്രവര്‍ത്തിക്കാന്‍ കഴിയും. കോശങ്ങളില്‍ നിന്നും കാര്‍ബണ്‍ഡയോക്സൈഡിനെ അകറ്റി ശ്വാസകോശത്തില്‍ തിരിച്ചെത്തിക്കുന്നതും ഹീമോഗ്ലോബിനാണ്.

ആരോഗ്യകരമായ ജീവിതത്തിന് ഹീമോഗ്ലോബിന്റെ പങ്ക് വളരെ പ്രാധാന്യം അര്‍ഹിക്കുന്നതിനാല്‍, രക്തത്തിലെ ഇതിന്റെ സാധാരണ അളവ് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് സാധാരണനിലയില്‍ നിന്ന് കുറയുന്നതാണ് വിളര്‍ച്ചയ്ക്ക് കാരണമാകുന്നത്. ഹീമോഗ്ലോബിന്‍ നിര്‍മ്മാണത്തിന് ഇരുമ്പ് അത്യന്താപേക്ഷിതം. വിളര്‍ച്ചയുള്ളവരില്‍ കടുത്ത ക്ഷീണം, തലകറക്കം, എന്നിവ ക്രമേണ പ്രകടമാകുന്നു.

വിളര്‍ച്ചയുളളവരില്‍ രക്താണുക്കള്‍ക്ക് ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും മതിയായ തോതില്‍ ഓക്സിജന്‍ എത്തിക്കാനാവില്ല. ഹീമോഗ്ലോബിന്റെ കുറവ് കരള്‍, വൃക്കകള്‍, ഹൃദയം എന്നിവയുടെ ജോലിഭാരം കൂട്ടുന്നു. ഇരുമ്പ്, ഫോളിക്കാസിഡ്, വിറ്റാമിന്‍ സി എന്നി പോഷകങ്ങളുടെ കുറവാണ് മിക്കപ്പോഴും വിളര്‍ച്ചയ്ക്ക് കാരണമാകുന്നത്. സ്ത്രീകളിലും ഗര്‍ഭിണികളിലുമാണ് വിളര്‍ച്ച കൂടുതലായി കാണാറുള്ളത്.

രക്തസ്രാവം, ക്യാന്‍സര്‍, കുടല്‍ രോഗങ്ങള്‍, വൃക്ക തകരാര്‍ എന്നിവ ബാധിച്ചവര്‍ക്ക് വിളര്‍ച്ചാസാധ്യതയേറും. ക്യാന്‍സര്‍ ചികിത്സകളില്‍പ്പെടുന്ന കീമോതെറാപ്പിക്ക് വിധേയമാകുന്നവരിലും ഹീമോഗ്ലോബിന്‍ കൗണ്ട് കുറയുന്നതായി കാണാറുണ്ട്. രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞാല്‍ ഇരുമ്പ് അടങ്ങിയ ആഹാരങ്ങള്‍ ധാരാളം കഴിക്കണം. ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

വിറ്റാമിന്‍ സി
മനുഷ്യശരീരത്തിന് ഏറെ ആവശ്യമുള്ള പോഷകമാണ് വിറ്റാമിന്‍ സി. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കും. ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി, പോലുള്ളവയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്.

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
പച്ചനിറത്തിലുള്ള ഇലക്കറികള്‍, മുട്ട, മീന്‍, ഇറച്ചി ഡ്രൈ ഫ്രൂട്ടസ്, ബീന്‍സ് എന്നിവയില്‍ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.

Exit mobile version